Ads 468x60px

Monday, July 23, 2012

തലസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ: ഭക്ഷ്യണശാലകളില്‍ വ്യാപകമായി റെയിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ഇന്നലെ നടന്ന അനസ്തീഷ്യ ടെക്‌നീഷ്യന്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കാണ് ഭക്ഷണത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടായത്. ഉച്ചഭക്ഷണമായി നല്‍കിയ ബിരിയാണിയില്‍ നിന്നാണ് വിഷബാധ ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പേരായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലര്‍ക്കും മടക്കയാത്രയിലാണ് ഛര്‍ദ്ദിയും വയറിളക്കവും അടക്കം അസ്വസ്ഥത ഉണ്ടായത്. വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയ പെണ്‍കുട്ടികള്‍ അടക്കം പലര്‍ക്കും യാത്ര മുടങ്ങി.സംസ്ഥാനത്ത് വ്യാപകമായി ഫുഡ് സേഫ്റ്റി കമ്മീഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് ഭക്ഷണശാലകളില്‍ റെയിഡ് നടത്തി. സംസ്ഥാനവ്യാപമായി 712 ഹോട്ടലുകളില്‍ പരിശോധന നടത്തിയ ഫുഡ് സേഫ്റ്റി കമ്മീഷന്‍ 42 ഹോട്ടലുകള്‍ അടച്ച് പൂട്ടാനും 393 ഹോട്ടലുകളില്‍ പുനര്‍ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നോട്ടീസ് നല്‍കി. ഇതുവരെ 1,77,000 രൂപ പിഴ ഈടാക്കാനും ഫുഡ് സേഫ്റ്റി കമ്മീഷന് സാധിച്ചു. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ വൃത്തി ഹിനമായ അന്തരീഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈസി കുക്ക്, ഫ്രഷ് എന്നി രണ്ട് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇവിടങ്ങളില്‍ നിന്നും നിര്‍മ്മിച്ച മാവ് വിപണയില്‍ നിന്നും തിരിച്ചെടുക്കാനും ഈസി കുക്കിന് 50000 രൂപയും ഫ്രഷിന് 10000 രൂപയും പിഴയടക്കാനും ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചു.
 
 തിരുവനന്തപുരം നഗരസഭാ പ്രദേശത്ത് ഇന്നലെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍മാരുടെ നേതൃത്വത്തില്‍ സിറ്റിയുടെ വിവിധ ഭാഗങ്ങളില്‍ നാലു സ്‌ക്വാഡുകള്‍ ഹോട്ടലുകളില്‍ പരിശോധന നടത്തി. കഴക്കൂട്ടം ഹെല്‍ത്ത് സര്‍ക്കിളിന്റെ കീഴില്‍ അഞ്ചു ഹോട്ടലുകള്‍ റെയ്ഡ് നടത്തി. ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനു ഹോട്ടല്‍ സല്‍ക്കാര കഴക്കൂട്ടം, ആല്‍ഫിയ മുഹമ്മദ് റസ്റ്ററന്റ് ചന്തവിള, ഉദയപുരം ഹോട്ടല്‍ കാട്ടായിക്കോണം, ശ്യാമള ബേക്കറി ആന്‍ഡ് ഫാസ്റ്റ് ഫുഡ് കഴക്കൂട്ടം, അല്‍സാജ് ഹോട്ടല്‍ കഴക്കൂട്ടം എന്നിവര്‍ക്കു നോട്ടിസ് നല്‍കി. തിരുവല്ലം സോണലിലെ ബിഎം ടീഷോപ്പ് എന്ന സ്ഥാപനം പരിശോധിച്ചു നോട്ടിസ് നല്‍കി. ശ്രീകണ്‌ഠേശ്വരം സര്‍ക്കിളിന്റെ കീഴില്‍ എട്ടു ഹോട്ടലുകള്‍ പരിശോധിക്കുകയും അതില്‍ ആറെണ്ണത്തിനു ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനു നോട്ടിസ് നല്‍കുകയും ചെയ്തു.രോഹിണി ഹോട്ടല്‍ ശ്രീകണ്‌ഠേശ്വരം, ഹോട്ടല്‍ ഗണേഷ് ഭവന്‍ തകരപ്പറമ്പ്, ഐശ്വര്യ ഹോട്ടല്‍ തകരപ്പറമ്പ്, റീസ്റ്റാള്‍ തകരപ്പറമ്പ്, സിന്ധു ഹോട്ടല്‍ വഞ്ചിയൂര്‍, അഭിനയ ഹോട്ടല്‍ വഞ്ചിയൂര്‍ എന്നിവയ്ക്കാണു നോട്ടിസ് ്യൂല്‍കിയത്. മെഡിക്കല്‍കോളെജ് ഹെല്‍ത്ത് സര്‍ക്കിളിന്റെ കീഴില്‍ 11 ഹോട്ടലുകളില്‍ റെയ്ഡ് നടത്തി. ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനു നോട്ടിസും നല്‍കി. ഹോട്ടല്‍ സരസ്വതിഭവന്‍ മെഡിക്കല്‍കോളെജ്, ഹോട്ടല്‍ മൂണ്‍ സിറ്റി ഉള്ളൂര്‍, ഹോട്ടല്‍ ശ്രീറാം ഉള്ളൂര്‍, ഹോട്ടല്‍ ഗൗരി ഉള്ളൂര്‍, ഹോട്ടല്‍ ആദിത്യ ഉള്ളൂര്‍, ഹോട്ടല്‍ ഫുഡ് പാലസ് ഉള്ളൂര്‍, ഹോട്ടല്‍ വീട്ടമ്മ ചാലക്കുഴി, ഹോട്ടല്‍ അന്‍സാരി മുറിഞ്ഞപാലം, കൊച്ചിന്‍ റസ്റ്ററന്റ് മുറിഞ്ഞപാലം, ഹോട്ടല്‍ അരുണ്‍ മുറിഞ്ഞപാലം, ഹോട്ടല്‍ അപ്പൂസ് മുറിഞ്ഞപാലം എന്നിവയ്ക്കാണു നോട്ടിസ് നല്‍കിയത്. നഗരത്തിലെ ഹോട്ടലുകളിലെ ഭക്ഷണ പരിശോധനയ്ക്കു പുറമെ ഹോട്ടലുകളുടെ പൊതുവെയുള്ള ശുചിത്വ നിലവാരം ഉയര്‍ത്തുന്നതിനു നിര്‍ദേശങ്ങള്‍ നല്‍കുന്ന നോട്ടിസുകളാണു നല്‍കിയിട്ടുള്ളത്. നോട്ടിസ് കാലാവധിക്കുള്ളില്‍ അപാകതകള്‍ പരിഹരിക്കാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതു ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും നഗരസഭാ സെക്രട്ടറിയും ഹെല്‍ത്ത് ഓഫിസറും അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ ഫുഡ് സേഫ്റ്റി കമ്മീഷന്‍ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് കോയിലാണ്ടി, വടകര, കുറ്റായാടി, പേരാമ്പറ, താമരശ്ശേരി, കോഴിക്കോട് സിറ്റി, ഫറേക് എന്നി സ്ഥലങ്ങളിലെ ഹോട്ടലുകളിലും ഭക്ഷണശാലകളും പരിശോധന നടത്തി. ഇവിടങ്ങളിലെ നാല് കടകള്‍ അടച്ച് പൂട്ടാനും 25 ഹോട്ടലുകളില്‍ പുനര്‍ഉദ്ധാരണം നടത്താനും നോട്ടീസ് നടത്തി. 25000 രൂപ ഇവിടങ്ങളില്‍ പിഴ ഇടക്കുകയും ചെയ്തു. കോഴിക്കോട് ഷോബി സെബാസ്റ്റിന്‍ എന്നാളുടെ ഉടമസ്ഥതയിലുള്ള ചിക്കന്‍ ഹൗസ് എന്ന സ്ഥാപനത്തില്‍ നിന്നും പുഴുവരിച്ച ചിക്കിന്‍ വിറ്റതിന് കട അടച്ച് പൂട്ടാനും 50000 രൂപ പിഴയിടാക്കാനും ഫുഡ് സേഫ്റ്റി കമ്മീഷന്‍ ഉത്തരവിട്ടു. 

No comments:

Post a Comment