Ads 468x60px

Friday, July 20, 2012

ഒ​രു​വ​ർ​ഷ​മാ​യിപ​രി​ശോ​ധന ഇ​ല്ല; ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ന്തു​മാ​കാം

 Source:http://news.keralakaumudi.com
കൊ ​ല്ലം:സം​സ്ഥാ​ന​ത്ത്ഫു​ഡ് സേ​ഫ് റ്റി ഇ​ൻ​സ്പെ​ക്ട​ർ​മാർ അ​ടി​ക്ക​ടി ന​ട​ത്തേ​ണ്ട പ​രി​ശോ​ധന ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്നി​ല്ല. പ​രി​ശോ​ധ​നാ​സം​വി​ധാ​നംകു​ത്ത​ഴി​ഞ്ഞ​തോ​ടെഹോ​ട്ട​ലു​ക​ളിൽ എ​ന്തും പാ​ച​കം ചെ​യ്തു വി​ൽ​ക്കാ​മെ​ന്ന അ​വ​സ്ഥ. തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന്പ്ര​ത്യേക നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ ഫു​ഡ് സേ​ഫ്‌​റ്റി ഓ​ഫീ​സ​ർ​മാർ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് ഫു​ഡ് സേ​ഫ് റ്റി ക​മ്മി​ഷ​ണർ ന​ൽ​കി​യി​ട്ടു​ള്ള വി​ല​ക്കാ​ണ് ഹോ​ട്ടൽ ഭ​ക്ഷണ മേ​ഖ​ല​യെ തോ​ന്നും​പ​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ന​കം ക​മ്മി​ഷ​ണ​റു​ടെ ഒ​ന്നോ ര​ണ്ടോ ത​വ​ണ​ത്തെ നി​ർ​ദ്ദേ​ശ​ത്തി​ല​ല്ലാ​തെ ഇ​ൻ​സ്പെ​ക്ട​ർ​മാർ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടി​ല്ല.​ഇ​ത് മ​ന​സി​ലാ​ക്കിയ ഹോ​ട്ടൽ ലോ​ബി​ക​ളും മാ​യം​ചേ​ർ​ക്ക​ലു​കാ​രും ഏ​തു​വി​ധേ​നെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. പ​രി​ശോ​ധ​ന​ക​ളി​ല്ലാ​ത്ത​തു​മൂ​ലംഎ​റ​ണാ​കു​ള​ത്തുംകോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള ഗ​വ.​അ​ന​ലി​റ്റി​ക്കൽ ല​ബോ​റ​ട്ട​റി​കൾ നോ​ക്കു​കു​ത്തി​ക​ളാ​യി കി​ട​ക്കു​ക​യാ​ണ്.​ഫു​ഡ്സാ​മ്പി​ളു​കൾ എ​ത്തു​ന്നി​ല്ല. ബ്രാ​ൻ​ഡ​ഡ്ഇ​ന​ത്തി​ൽ​പ്പെ​ട്ടക​റി​പൗ​ഡ​റു​ക​ളിൽ വ​ൻ​തോ​തിൽ മാ​യം ചേ​ർ​ക്കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്. സു​ഡാ​ൻ, ലെ​ട്രൊ​മേ​റ്റ് തു​ട​ങ്ങിയ വി​ഷ​നി​റ​ങ്ങൾ ക​റി​പൗ​ഡ​റു​ക​ളിൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗോ​ത​മ്പു​പൊ​ടി പോ​ലു​ള്ള സ്‌​റ്റാ​ർ​ച്ചി​ന്റെ ക​ള​ർ​ചേ​ർ​ത്ത ക​ല​ർ​പ്പ് ക​റി​പ്പൊ​ടി​ക​ളിൽ 30 മു​തൽ 40 ശ​ത​മാ​നം വ​രെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം മാ​യം​ചേ​ർ​ക്ക​ലു​കൾ ക​ണ്ടെ​ത്താ​നോ നി​യ​ന്ത്രി​ക്കാ​നോ പ്രാ​യോ​ഗിക സം​വി​ധാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. 2011ജൂ​ണിൽനി​ല​വി​ൽ​വ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ പു​തു​ക്കിയ ഫു​ഡ്സേ​ഫ് റ്റി ആ​ന്റ് സ്‌​റ്റാ​ൻ​ഡ​ർ​ഡ്സ് ആ​ക്ട് (​F​S​S​A) ന​ട​പ്പി​ൽ​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ടി​സ്ഥാ​ന​ജോ​ലി​ക​ളാ​ണ് ഓ​ഫീ​സി​ലി​രു​ന്ന് ഇ​പ്പോൾ ഇ​ൻ​സ്പെ​ക്ട​ർ​മാർ ചെ​യ്യു​ന്ന​ത്. ഉ​ൽ​പ്പാ​ദ​ന​-​വി​ല്പ​ന​-​വി​ത​രണ രം​ഗ​ത്തു​ള്ള​വ​രു​ടെ ലൈ​സ​ൻ​സ്-​ര​ജി​സ്ട്രേ​ഷൻ തു​ട​ങ്ങി​യവ വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണി​ത്.​അ​തു​ക​ഴി​ഞ്ഞ് ക​ടു​ത്ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള സ്‌​റ്റേ​റ്റ് ലെ​വൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം. ല​ഘു​വായ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഫൈൻ അ​ടി​ക്കാൻ അ​ധി​കാ​ര​മു​ള്ള അ​ഡ്ജൂ​ഡി​ക്കേ​ഷൻ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണം. ഇ​തെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ട് ഫു​ഡ് സേ​ഫ് റ്റി ഇ​ൻ​സ്പെ​ക്ട​ർ​മാർ അ​ടി​ക്ക​ടി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യാൽ മ​തി​യെ​ന്നാ​ണ് ക​മ്മി​ഷ​ണ​റേ​റ്റി​ന്റെ നി​ർ​ദ്ദേ​ശം. അ​തു​വ​രെ ഇ​നി​യും ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ന്തു​മാ​കാം ; എ​ന്തും വി​ൽ​ക്കാം.

പരിശോധനയിൽബോധപൂർവ്വമായ വീഴ്ചയില്ല : ഫുഡ്സേഫ് റ്റി കമ്മിഷണർ
കൊല്ലം: ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും നിരന്തരമായ പരിശോധന നടത്തുന്നതിൽ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ബിജു പ്രഭാകരൻ പറഞ്ഞു. കേന്ദ്രഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പല പുനഃസംവിധാനങ്ങളും വേണ്ടിവന്നിട്ടുണ്ട്. ഓൺലൈൻ ലൈസൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരുവർഷം ഈ പുനഃസംവിധാനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. എങ്കിലും അത്യാവശ്യ പരിശോധനകൾക്ക് കോട്ടമുണ്ടായിട്ടില്ല. മാത്രമല്ല,ഉൽപ്പാദന-വിതരണ-വില്പന രംഗത്തുള്ളവരെ പരമാവധി ബോധവൽക്കരണം നടത്തുന്നതിനാണ് ഡിപ്പാർട്ട്മെന്റ് പ്രാധാന്യം നൽകിയത്.മൂവായിരത്തോളം ക്ലാസുകൾ ഇതിനകം നടത്തി. ബോധവൽക്കരണം നടത്തിയശേഷം പരിശോധനകൾ കർശനമാക്കുന്നതാണ് ഭംഗി. ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ 92 ഫുഡ്സേഫ്ര്രി ഇൻസ്പെക്ടർമാരും 17 ഡി.ഒമാരുമുണ്ട്. ഇവരെല്ലാവരും ശരിയായ രീതിയിൽ പരിശോധന നടത്തുന്നവരെന്ന് പറയാനാവില്ല. നിസാരകാര്യങ്ങൾക്കുവരെ കുറ്റംചുമത്തും. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് പ്രാധാന്യം നൽകുന്നത്.

No comments:

Post a Comment