തിരുവനന്തപുരം: പ്ലാസ്റ്റിക് കവറോടുകൂടി പാല്‍ ചൂടാക്കുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ക്കെതിരെയും തട്ടുകടകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സെന്‍ററുകളിലും പ്ലാസ്റ്റിക് കവറോടുകൂടി പാല്‍ ചൂടാക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരവും നിയമ വിരുദ്ധവുമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം ഫൈന്‍ ചുമത്തും. സംസ്ഥാനത്തെ ഹോട്ടല്‍ വ്യാപാരികള്‍ മത്സ്യം, മാംസം മുതലായവ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. ഇത്തരം വിതരണക്കാരുടെ ഒരു രജിസ്റ്റര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. ബന്ധപ്പെട്ട ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.
Source:http://www.mathrubhumi.com
No comments:
Post a Comment