Ads 468x60px

Tuesday, July 31, 2012

ഭക്ഷ്യവിഷബാധ: റെയ്ഡ് പ്രഹസനം

കോഴിക്കോട്: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ജില്ലയില്‍ ആരംഭിച്ച റെയ്ഡ് പ്രഹസനമാകുന്നു. ഭക്ഷ്യ വിഷബാധയുണ്ടായി മരണം സംഭവിച്ച ആദ്യദിനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നിര്‍ദേശ പ്രകാരം ജില്ലയില്‍ റെയ്ഡ് നടന്നെങ്കിലും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവസാനിപ്പിച്ച മട്ടാണ്. വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട സംഘം സ്ക്വാഡ് രൂപീകരിച്ചായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് നടത്തിയത്. നാല് സംഘങ്ങളായായിരുന്നു സ്ക്വാഡ് പരിശോധന. ജില്ലയില്‍ ഉള്‍പ്രദേശങ്ങളിലുള്‍പ്പെടെ പരിശോധന നടത്തിയ സംഘം വന്‍കിട ഹോട്ടലുകളെ പരിശോധനയില്‍ നിന്ന് ഒഴിവാക്കി. പലപ്പോഴും വൈകിട്ട് വരെ മാത്രം നടക്കുന്നതിനാല്‍ തട്ടുകടകളില്‍ റെയ്ഡ് നടത്തിയിട്ടില്ല. വൈകുന്നേരങ്ങളില്‍ നിരവധി പേര്‍ ഭക്ഷണത്തിനായി ആശ്രയിക്കുന്നത് തട്ടുകടകളെയാണ്. ശുചിത്വ കാര്യത്തിലുള്ള മാനദണ്ഡങ്ങള്‍ പാലിച്ചാണോ ഇവ പ്രവര്‍ത്തിക്കുന്നതെന്ന്് അറിയാന്‍ ജനങ്ങള്‍ക്ക് മാര്‍ഗങ്ങളൊന്നും ഇല്ല. അടച്ചുപൂട്ടാന്‍ നിര്‍ദേശിച്ച ഹോട്ടലുകള്‍ അധികാരികളുടെ നിര്‍ദേശത്തെ മാനിക്കാതെ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. താമരശേരിയിലെ ഒരു ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നതായി അധികൃതര്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ 28 നകം റെയ്ഡിന്റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കണമെന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണറുടെ നിര്‍ദേശമെന്നതിനാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഓട്ടപ്രദക്ഷിണം നടത്തി മറ്റു ജില്ലകളിലേക്ക് റെയ്ഡ് വ്യാപിപ്പിക്കുകയായിരുന്നു. നഗരത്തില്‍ ആദ്യ ദിവസം മാത്രമാണ് കാര്യമായ പരിശോധന നടന്നത്. അടപ്പിച്ച ഹോട്ടലുകള്‍ ഗുണനിലവാരവും ശുചിത്വവും പാലിച്ച് പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിന് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ രേഖകള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ ഓഫീസില്‍ നല്‍കണം. അതു പരിശോധിച്ച് ഹോട്ടല്‍ സന്ദര്‍ശിച്ച് നിബന്ധനകളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പുണ്ടായാല്‍ മാത്രമേ തുറക്കാന്‍ പാടുള്ളൂ എന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ ഉത്തരവ്. ഇത്തരത്തിലുള്ള പരിശോധനകള്‍ അടുത്ത ദിവസം മുതല്‍ ആരംഭിക്കും.
Source:http://www.deshabhimani.com

Centipede In Food Bought From Alapuzha Medical College Canteen





  ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി കാന്റീനില്‍ നിന്നും വാങ്ങിയ കറിയില്‍ ചത്ത പഴുതാരയെ കണ്ടെത്തി.  ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കാന്റീന്‍ പൂട്ടിച്ചു.
ഫുഡ് ആന്റ് സേഫ്റ്റി വിഭാഗത്തിന്റെ ലൈസന്‍സില്ലാതെയാണ് ആശുപത്രി വളപ്പില്‍ കാന്റീനും ഇന്ത്യന്‍ കോഫി ഹൗസും ഉള്‍പ്പെടെയുള്ള ഭക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നത്.

FSSA ineffective in curbing food adulteration cases

The newly notified Food Safety & Standards Act, 2006, does not seem to be effective in curbing adulteration of food articles as is the case with previous Prevention of Food Adulteration Act, 1954. This has become evident from statistics which show that the Government of Kerala has failed to take stringent action against the issue during the period 2004-2012. An RTI application filed by the Human Rights Defence Forum (HRDF), Kerala, has revealed the details. Explaining to F&B News, D B Binu, general secretary, HRDF, Kerala, said, “Surprisingly, out of the 95,261 samples tested between 2004 and 2012, 2,190 food samples were found to be adulterated and authorities initiated action in only 1,912 cases.” Binu explained that the information was revealed to the organisation based on the RTI filed by it and further probe in the case evolved based on the number of food adulteration cases being reported in Kerala by the media. Binu added that it was a sad state of affairs that the court convicted only 660 persons responsible for adulteration, which included reputed hotels, in the state. Also those who were convicted were punished with only Rs 2,000 as fine. While the remaining 757 persons were acquitted, it was revealed that the maximum number of food adulteration was being reported and detected in the Ernakulam district of Kerala followed by Thiruvananthapuram and Kozhikode. Binu stressed that the new law, the FSSA enforced on August 5, 2011, had created a lot of confusion in terms of registration and licensing and also in the implementation of the Act across the nation.
He pointed out that since the new Act failed, several important tasks such as registration and licensing of food labs and prosecution in cases of food adulteration were left incomplete. Hence, he wanted the new law to be implemented properly at the earliest. 

Monday, July 30, 2012

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കാന്‍ ഉദ്യോഗസ്ഥരില്ല

Source: Mathrubhumi palakkad edition(30/7/12)

ഭക്ഷ്യവിഷബാധ: പ്രതിക്കൂട്ടില്‍ സര്‍ക്കാരും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റും

തിരു: ഹോട്ടല്‍ ഭക്ഷണത്തില്‍ പരക്കെ മായവും വിഷവും കലരുകയും തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയും മരണംവരെ സംഭവിക്കുകയും ചെയ്യുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് സര്‍ക്കാരും ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റും. തട്ടുകടമുതല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍നിന്നുവരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ദിവസവും പുറത്തുവരുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ വകുപ്പിന് കീഴിലെ ഉദ്യോഗസ്ഥര്‍ക്കുമായിരുന്നു മുമ്പ് ഭക്ഷണ പദാര്‍ഥങ്ങള്‍ പരിശോധിക്കാനുള്ള അധികാരം. ഈ ചുമതല പൂര്‍ണമായും ഭക്ഷ്യസുരക്ഷാ കമീഷണറേറ്റിനാണിപ്പോള്‍. എന്നാല്‍,ചുമതലയേറ്റ് ഒരുവര്‍ഷമായിട്ടും ബോധവല്‍ക്കരണത്തിന്റെ പേരില്‍ കാലംകഴിച്ചു. ഹോട്ടലുകളിലും മറ്റും പരിശോധന നടത്തേണ്ടതില്ലെന്ന് കമീഷണറേറ്റ് സര്‍ക്കുലര്‍തന്നെ പുറപ്പെടുവിച്ചു. ഇതോടെ ആരോഗ്യവകുപ്പിനും തദ്ദേശ ഭരണസ്ഥാപനങ്ങളിലുമുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയാല്‍തന്നെ ഇവര്‍ക്ക് അതിന് അധികാരമില്ലെന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചു ഹോട്ടലുകാര്‍ നിരന്തരം രക്ഷപ്പെട്ടുകൊണ്ടിരുന്നു. ഇപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡും കൈയടപ്പിക്കലുകളും നോട്ടീസ് നല്‍കലുമെല്ലാം. നിയമത്തിലെ മാനദണ്ഡം പാലിച്ചു ആഗസ്ത് അഞ്ചിനകം ലൈസന്‍സ് എടുത്താല്‍ മതിയെന്ന ആനുകൂല്യം ഹോട്ടലുകള്‍ക്ക് നേരത്തെ നല്‍കുകയുംചെയ്തിരുന്നു. മായംചേര്‍ക്കലിനെതിരെ നിലനിന്ന 1954ലെ നിയമം പരിഷ്കരിച്ചാണ് 2006ല്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ് ആക്ട് എന്ന പുതിയ നിയമം കൊണ്ടുവന്നത്. കേരളത്തില്‍ 2011 ആഗസ്ത് അഞ്ചുമുതലാണ് പ്രാബല്യത്തിലായത്. തുടര്‍ന്ന് നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി ബോധവല്‍ക്കരണ നടപടികള്‍ മാത്രമാണ് നടത്തിയത്. ബോധവല്‍ക്കരണകാലത്ത് നിയമനടപടി എടുക്കണ്ട എന്ന് കമീഷണര്‍ പ്രത്യേകം ഉത്തരവിറക്കുകയുമായിരുന്നു. 

Friday, July 27, 2012

High Court stays food safety and standards regulations

The Karnataka High Court on Thursday stayed for three months the implementation of the regulations and some of the provisions of the Food Safety and Standards (FSS) Act, 2006, which were enforced from August last year.Justice Mohan Shantanagoundar passed the interim order after hearing the petition filed by the Karnataka Pradesh Hotels and Restaurants’ Association.The FSS (Packaging and Labelling) Regulations, 2011; FSS (Food Product Standards and Food Additives) Regulations, 2011; certain provisions in the FSS (Licensing and Registration of Food Business) Regulations 2011, and Sections 50 to 65 of the Act (dealing with penal provisions for various offences) have been stayed following the interim order.The new law replaced the Prevention of Food Adulteration Act, 1954.While licence is mandatory for all food business operators having annual turnover of over Rs. 12 lakh, the rest have to get registered with the Commissioner for Food Safety and Standards. The State government has set August 4 as deadline for this process.Claiming that the new law would seriously affect the Indian traditional culinary, the association pointed out that it had been drafted keeping in mind the “four bread and dozen dressing” food style of the west. 

Thursday, July 26, 2012

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ കയ്യേറ്റ ശ്രമം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരെ അസിസ്റ്റന്‍് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ടോ ? - നിയമസഭാ ചോദ്യം

ഭക്ഷണശാലകളില്‍ നിന്ന് പിഴ ഈടാക്കിയത് 7.52 ലക്ഷം രൂപ

തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയോളമായി സംസ്ഥാനത്ത് തുടരുന്ന ഭക്ഷണശാലകളിലെ പരിശോധനയില്‍ നിന്ന് ഇതേവരെ ഈടാക്കിയ പിഴ 7,52,000 രൂപ. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് നടത്തിയ പരിശോധനയില്‍ 54 ഹോട്ടലുകള്‍ അടച്ചുപൂട്ടി. 473 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനുപുറമെ കോര്‍പ്പറേഷനുകളുടെ ഹെല്‍ത്ത് സ്‌ക്വാഡും വിവിധയിടങ്ങളില്‍ ഹോട്ടലുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡുകള്‍ ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എട്ടു ഹോട്ടലുകള്‍ പൂട്ടി. തൃശൂര്‍ ജില്ലയില്‍ ഗുരുവായൂര്‍ റോഡിലെ മാജിക് ഫുഡ്‌സ്, ഗുരുവായൂരിലെ സുഖ്‌സാഗര്‍, ചാവക്കാട്ടെ അലങ്കാര്‍ ഫുഡ്പാര്‍ക്ക്, ഹോട്ടല്‍ റിലാക്‌സ്, ഹോട്ടല്‍ മലബാര്‍ പ്ലാസ, മാളയിലെ അനുപമ ഹോട്ടല്‍, ഫ്‌ളവര്‍ ഹോട്ടല്‍, കാസര്‍കോട് മുനിസിപ്പാലിറ്റിയിലെ ഹോട്ടല്‍ മലബാര്‍ കോഫി ഹൗസ് എന്നിവയാണ് പൂട്ടിയത്. ഇതുകൂടാതെ 37 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ബുധനാഴ്ച ഹോട്ടലുടമകളില്‍ നിന്ന് പിഴയായി 2,64,000 രൂപ ഈടാക്കിയിട്ടുമുണ്ട്.

ഹോട്ടല്‍ പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ക്കു നേരെ കയ്യേറ്റം

കാസര്‍കോട് ഉപ്പളയില്‍ ഹോട്ടല്‍ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെ ഒരുസംഘമാളുകള്‍ കയ്യേറ്റം ചെയ്തു. ഉപ്പള ബസ് സറ്റാന്‍ഡിനു സമീപത്തെ ഹോട്ടലില്‍ പരിശോധന നടത്തുന്നതിനിടെയാണ് സംഭവം. ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്ത് പിഴ ഈടാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് പരാതി നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോട്ടയത്ത് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ആഹാരസാധനങ്ങള്‍ കണ്ടെടുത്തു. ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ പൊറേട്ടമാവും ബേക്കറിയില്‍ നിന്ന് പഴകിയ മധുരപലഹാരങ്ങളുമാണ് കണ്ടെടുത്തത്. രണ്ടുസ്ഥാപനങ്ങള്‍ക്കും നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കും.

Wednesday, July 25, 2012

ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റില്‍ ഭീഷണി

Source: mathrubhumi epaper trivandrum 25/7/12

അധികാരമില്ലാതെ ഏഴ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍

































Source: mathrubhumi e paper kozhikode 25/7/12

പരിശോധന നടത്താന്‍ അധികാരമില്ലാതെ ഏഴ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍

കോഴിക്കോട്: സംസ്ഥാനത്ത് വേണ്ടത്ര ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ഇല്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ സമ്മതിക്കുമ്പോഴും പരിശോധന നടത്താന്‍പോലും അധികാരമില്ലാതെ നഗരസഭകളില്‍ ഏഴ് ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലി ചെയ്യുന്നു. മായം ചേര്‍ക്കല്‍ നിരോധന നിയമം നിലവിലുണ്ടായിരുന്നപ്പോള്‍ തദ്ദേശവകുപ്പ് നിയമിച്ചതാണ് ഈ ഏഴു പേരെയും. ഭക്ഷ്യസുരക്ഷാനിയമം വരുമ്പോള്‍ നിലവില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായിരുന്നവര്‍ക്ക് കെമിസ്ട്രി ബിരുദമുണ്ടെങ്കില്‍ അവരെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായി നിയമിക്കാന്‍ ഉത്തരവുണ്ട്. ഇങ്ങനെയുള്ളവര്‍ക്ക് ഇതു പ്രകാരം ആരോഗ്യവകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ അനലറ്റിക്കല്‍ ലാബില്‍ പ്രത്യേക പരിശീലനവും നല്‍കും. പാലക്കാട്, ഷൊര്‍ണൂര്‍, പത്തനംതിട്ട, കുന്നംകുളം, കായംകുളം, തിരുവല്ല മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോര്‍പ്പറേഷനിലുമാണ് പരിശോധനയ്ക്ക് അധികാരമില്ലാതെ ഫുഡ് ഇന്‍സ്‌പെക്ടര്‍മാര്‍ ജോലിചെയ്യുന്നത്. ഇവരുടെ ചുമതലയിലുള്ള 15 നഗരസഭകളില്‍ പരിശോധന നടത്താന്‍ ആളില്ലാത്ത അവസ്ഥയുണ്ട്. ഈ ഏഴു പേര്‍ക്ക് പരിശീലനത്തിന് തദ്ദേശവകുപ്പ് അപേക്ഷ നല്‍കിയിട്ടും ഒരുവര്‍ഷം കഴിഞ്ഞിട്ടാണ് അതിന് ആരോഗ്യവകുപ്പ് തയ്യാറായത്. 48-ാം ബാച്ചായി പരിശീലനം നേടിയ ഇവരുടെ സര്‍ട്ടിഫിക്കറ്റില്‍ ചീഫ് ഗവണ്‍മെന്റ് അനലിസ്റ്റാണ് ഒപ്പുവെച്ചത്. എന്നാല്‍ ഈ ഏഴുപേരുടെ സര്‍ട്ടിഫിക്കറ്റില്‍ മാത്രം ചീഫ് അനലിസ്റ്റ് ഒപ്പുവെച്ചത് നിയമപ്രകാരമല്ല എന്ന തെറ്റായ നിയമോപദേശത്തോടെ 2012 ഫിബ്രവരി 29-ന് അന്നത്തെ കമ്മീഷണര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെത്തുടര്‍ന്ന് ഇവരെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരായി ഗസറ്റില്‍ വിജ്ഞാപനം ചെയ്തില്ല. അതിനാല്‍ പരിശോധന നടത്താന്‍ ഇവര്‍ക്ക് ഇതുവരെ അധികാരം നല്‍കിയിട്ടില്ല. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ക്ലറിക്കല്‍ ജോലിയാണ് ഇവരെ ഏല്പിക്കുന്നത്.

Tuesday, July 24, 2012

മില്‍മ പാക്കറ്റില്‍ ഈച്ച


മില്‍മ പാക്കറ്റില്‍ ഈച്ച

കുറവിലങ്ങാട്: പൊട്ടിക്കാത്ത മില്‍മ പാക്കറ്റില്‍ ഈച്ചയെ കണ്ടെത്തി. പകലോമറ്റം പാലമറ്റത്തില്‍ ടോമിക്കാണ് കുര്യത്ത് പ്രവര്‍ത്തിക്കുന്ന കടയില്‍നിന്ന് വാങ്ങിയ പാക്കറ്റ് പാലില്‍ ഈച്ചയെ ലഭിച്ചത്. പാക്കറ്റ് ടോമി കടയില്‍ തിരികെ ഏല്‍പ്പിച്ച് കൂടല്ലൂര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിവരം അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം കടയില്‍ എത്തി പാക്കറ്റ് പാല്‍ പിടിച്ചെടുത്തു. തിങ്കളാഴ്ച രാവിലെയാണ് ടോമി കടയില്‍നിന്ന് പാല്‍ വാങ്ങിയത്. വീട്ടിലെത്തി പാക്കറ്റ് പൊട്ടിക്കാന്‍ ശ്രമിക്കുമ്പോഴാണ് ഈച്ചയെ കണ്ടത്. സംഭവത്തെ തുടര്‍ന്ന് രാവിലെ 11ന് മില്‍മയുടെ വാഹനം കടയില്‍ പാല്‍ ഇറക്കാന്‍ വന്നെങ്കിലും ഉടമസ്ഥര്‍ പാല്‍ എടുക്കാതെ തിരിച്ചയച്ചു. നാട്ടുകാരും വാഹനത്തില്‍നിന്ന് പാല്‍ ഇറക്കാന്‍ സമ്മതിച്ചില്ല. ഈച്ചയെ കണ്ടെത്തിയ പാല്‍ പാക്കറ്റ് ഹെല്‍ത്ത് വിഭാഗം പാലാ ഫുഡ് ഇന്‍സ്പെക്ടര്‍ക്ക് കൈമാറും. തുടര്‍ന്നാവും മറ്റ് നടപടികള്‍. മില്‍മയുടെ ഈ ബാച്ചിലെ മുഴുവന്‍ പാലും പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയതായി ഫുഡ് സേഫ്റ്റി ഓഫിസര്‍ അറിയിച്ചു.

ഹോട്ടല്‍ റെയ്ഡ്: സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം

കൊച്ചി: ഭക്ഷണശാലകളില്‍ റെയ്ഡ് നടത്തുന്നതിനെച്ചൊല്ലി രണ്ടു സര്‍ക്കാര്‍ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തമ്മിലാണു തര്‍ക്കം. പുതിയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ അധികാരമില്ലെന്നാണു ഫുഡ് ആന്‍ഡ് സേഫ്റ്റി വിഭാഗം പറയുന്നത്. അതേസമയം, കേരള മുനിസിപ്പല്‍ ആക്ട് പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കു റെയ്ഡിന് അധികാരമുണ്െടന്ന് അവരും വാദിക്കുന്നു. വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം മുതലെടുത്തു കോടതിയില്‍ പോയി തങ്ങള്‍ക്കനുകൂലമായ വിധി നേടാനാണു ഹോട്ടലുടമകളുടെ ശ്രമം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ റെയ്ഡ് നടത്തുന്നതിനെതിരേ അടുത്ത ദിവസം തന്നെ കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്നു കേരള ഹോട്ടല്‍ ആന്‍ഡ് റസ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് എം.പി. ഷിജു അറിയിച്ചു.

ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ അധികാരമുള്ളൂ.

കോഴിക്കോട്: ഭക്ഷ്യവിഷബാധയുടെയും ശുചിത്യമില്ലാത്ത ഹോട്ടലുകളുടെയും വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തു വരുമ്പോഴും സംസ്ഥാനത്ത് ഇവ പരിശോധിക്കാനുള്ളത് നാമമാത്രമായ ഉദ്യോഗസ്ഥര്‍. ലക്ഷക്കണക്കിന് ഹോട്ടലുകളും ഭക്ഷണശാലകളും പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ പരിശോധനയ്ക്ക് 83 ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും 14 ജില്ലാ ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും 3 വിജിലന്‍സ് സ്‌ക്വാഡ് ചീഫ് ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും ഫുഡ്‌സേഫ്റ്റി കമ്മീഷണറുമാണ്. നഗരസഭകളിലും പഞ്ചായത്തുകളിലും പരിശോധന നടത്താന്‍ ഇവര്‍ മാത്രമേയുള്ളൂ. ഭക്ഷ്യസുരക്ഷാനിയമം വരുന്നതിനു മുമ്പ് മായം ചേര്‍ക്കല്‍ നിരോധനനിയമം നിലവിലുണ്ടായിരുന്നപ്പോള്‍ 3000-ത്തോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ പരിശോധനനടത്തിരുന്ന സ്ഥാനത്താണിത്. 65 നഗരസഭകള്‍ക്കായി 32 ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ പോസ്റ്റാണുള്ളത്. എന്നാല്‍, ഇതില്‍ തന്നെ 23 പേരെയേ നിയമിച്ചിട്ടുള്ളൂ. കാസര്‍കോട് ജില്ലയില്‍ ഒരു ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥന്‍ മാത്രമാണുള്ളത്. വയനാട് ജില്ലയിലും പാലക്കാട് ജില്ലയിലും രണ്ട് ഉദ്യോഗസ്ഥര്‍. കേന്ദ്രഭക്ഷ്യ ഗുണനിലവാര നിയമപ്രകാരം ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഭക്ഷണശാലകള്‍ പരിശോധിക്കാന്‍ അധികാരമുള്ളൂ.

Two branded food products withdrawn from market in Thiruvananthapuram

The Commissioner of Food Safety has asked two units manufacturing and distributing dosa batter in the city under the brand names ‘Easy Cook’ and ‘Fresh’ to shut shop immediately as these were found to be functioning in unhygienic conditions, posing a threat to food safety.The owner of the brand ‘Easy Cook’ was charged a fine of Rs.50,000, while the person owning the ‘Fresh’ brand was charged a fine of Rs. 10,000Commissioner of Food Safety Biju Prabhakar, in a press note issued here on Monday, said the manufacturers had been asked to recall both brands from the market and appealed to the people not to use these food products as these were found to be manufactured in an unhygienic environment.

Monday, July 23, 2012

ഗുണനിലവാരമില്ലാത്ത ഭക്ഷണം കണ്ടെത്താന്‍ പൊലീസ് പ്രച്ഛന്നവേഷത്തില്‍ എത്തും

തൃശൂര്‍ * ഗുണനിലവാരം കുറഞ്ഞ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ കണ്ടെത്താന്‍ പൊലീസ് പ്രച്ഛന്നവേഷത്തില്‍ പരിശോധന നടത്തും. ഭക്ഷ്യവിഷബാധയെ തുടര്‍ന്നു ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നടത്തുന്ന പരിശോധനകളെ സഹായിക്കാനാണു പൊലീസിന്റെ ആള്‍മാറാട്ടം. ജനങ്ങളുടെ സഹായത്തോടെ ഹോട്ടലുകളെക്കുറിച്ചുള്ള നാട്ടിലെ അഭിപ്രായം അറിഞ്ഞാണു പൊലീസിന്റെ പരിശോധന. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഏതു സമയത്തും റെയ്ഡ് പ്രതീക്ഷിക്കുന്നതിനാല്‍ ഇപ്പോള്‍ ഹോട്ടലുടമകളും ജാഗ്രതയോടെയാണു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ ഇപ്പോഴത്തെ റെയ്ഡുകള്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ലെന്ന് ആശങ്കയുണ്ട്. ഈ പ്രതിസന്ധിക്കു പരിഹാരമാണു പൊലീസിന്റെ വേഷംമാറല്‍. പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഓരോ പ്രദേശത്തെയും ഹോട്ടലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ചു ജനങ്ങളില്‍നിന്നു വിവരം ശേഖരിക്കും.

ഭക്ഷണ പരിശോധന സ്വകാര്യ ലാബില്‍

ഹോട്ടലുകളില്‍ നിന്നു പിടിച്ചെടുക്കുന്ന പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണ സാധനങ്ങളുടെ പരിശോധന നടത്താന്‍ സര്‍ക്കാര്‍ സ്വകാര്യ ലാബുകളെ ആശ്രയിക്കുന്നു. കോടികള്‍ ചെലവഴിച്ച് അത്യാധുനിക പരിശോധനാ ഉപകരണങ്ങള്‍ സ്ഥാപിച്ച സര്‍ക്കാര്‍ ലാബ് ലഭ്യമാണെങ്കിലും ദേശീയ അംഗീകാരം നേടിയെടുക്കാന്‍ കഴിയാത്തതാണു സ്വകാര്യ ലാബുകളെ ആശ്രയിക്കാന്‍ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ നിര്‍ബന്ധിതരാക്കുന്നത്. പരിശോധനാ ഫലത്തിന് നിയമസാധുത ലഭിക്കണമെങ്കില്‍ ലാബുകള്‍ക്ക് നാഷണല്‍ അക്രെഡിറ്റേഷന്‍ ബോര്‍ഡ് ഫൊര്‍ ലബോറട്ടറീസ് സര്‍ട്ടിഫിക്കെറ്റ് ഉണ്ടായിരിക്കണം. ഭക്ഷ്യ സുരക്ഷാ കമ്മിഷന്‍റെ കീഴിലുള്ള ഒരു ലാബിനും എന്‍എബിഎല്‍ സര്‍ട്ടിഫിക്കെറ്റില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ലാബുകളില്‍ വാങ്ങിവച്ചിരിക്കുന്ന കോടിക്കണക്കിനു രൂപയുടെ അത്യാധുനിക ഉപകരണങ്ങള്‍ ഇതുവരെയായും പ്രവര്‍ത്തിപ്പിച്ചിട്ടില്ലെന്നാണ് വിവരം.

Inspection triggers power struggle between agencies

KOCHI: The continuing raids on restaurants across the state have triggered a power struggle between two agencies. The raids conducted by the local bodies have angered the commissionerate of food safety, which maintained that it was the only agency empowered to conduct the inspection. The raids were necessitated following an incident of food poisoning in Thiruvananthapuram, which claimed the life of a youth. Following the incident, the authorities, including local civic bodies, have been conducting raids on restaurants. Several eateries were closed down after they were found offering stale food. With the authorities seemingly competing with each other in conducting raids, food safety officials, citing the implementation of the Food Safety and Standard Act(FSSA), 2006, claimed that the local bodies were stripped off powers to seize stale food and order restaurants to shut shop. The officials claimed that only they have power to ensure hygiene and good sanitary conditions in hotels and restaurants. "Even as the local bodies were deprived of their power to seize food from hotels with the implementation of the Food Safety and Standard Act, many local bodies have violated this in the recent days and seized samples. We can't reach the conclusion that food items kept in freezers are stale without proper examination," said Biju Prabhakar, food safety commissioner.

തലസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ: ഭക്ഷ്യണശാലകളില്‍ വ്യാപകമായി റെയിഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഭക്ഷ്യവിഷബാധ. ഇന്നലെ നടന്ന അനസ്തീഷ്യ ടെക്‌നീഷ്യന്‍മാരുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ക്കാണ് ഭക്ഷണത്തെ തുടര്‍ന്ന് അസ്വസ്ഥതകള്‍ ഉണ്ടായത്. ഉച്ചഭക്ഷണമായി നല്‍കിയ ബിരിയാണിയില്‍ നിന്നാണ് വിഷബാധ ഉണ്ടായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാനൂറോളം പേരായിരുന്നു സമ്മേളനത്തില്‍ പങ്കെടുത്തത്. ഇവരില്‍ പലര്‍ക്കും മടക്കയാത്രയിലാണ് ഛര്‍ദ്ദിയും വയറിളക്കവും അടക്കം അസ്വസ്ഥത ഉണ്ടായത്. വടക്കന്‍ ജില്ലകളില്‍ നിന്ന് എത്തിയ പെണ്‍കുട്ടികള്‍ അടക്കം പലര്‍ക്കും യാത്ര മുടങ്ങി.സംസ്ഥാനത്ത് വ്യാപകമായി ഫുഡ് സേഫ്റ്റി കമ്മീഷനും ആരോഗ്യവകുപ്പും ചേര്‍ന്ന് ഭക്ഷണശാലകളില്‍ റെയിഡ് നടത്തി. സംസ്ഥാനവ്യാപമായി 712 ഹോട്ടലുകളില്‍ പരിശോധന നടത്തിയ ഫുഡ് സേഫ്റ്റി കമ്മീഷന്‍ 42 ഹോട്ടലുകള്‍ അടച്ച് പൂട്ടാനും 393 ഹോട്ടലുകളില്‍ പുനര്‍ ഉദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നോട്ടീസ് നല്‍കി. ഇതുവരെ 1,77,000 രൂപ പിഴ ഈടാക്കാനും ഫുഡ് സേഫ്റ്റി കമ്മീഷന് സാധിച്ചു. തിരുവനന്തപുരത്ത് ഇന്നലെ നടത്തിയ പരിശോധനയില്‍ വൃത്തി ഹിനമായ അന്തരീഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഈസി കുക്ക്, ഫ്രഷ് എന്നി രണ്ട് സ്ഥാപനങ്ങള്‍ അടച്ച് പൂട്ടാനാന്‍ നിര്‍ദ്ദേശം നല്‍കി. കൂടാതെ ഇവിടങ്ങളില്‍ നിന്നും നിര്‍മ്മിച്ച മാവ് വിപണയില്‍ നിന്നും തിരിച്ചെടുക്കാനും ഈസി കുക്കിന് 50000 രൂപയും ഫ്രഷിന് 10000 രൂപയും പിഴയടക്കാനും ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചു.
 

വിഷഭക്ഷ്യവേട്ടയില്‍ വകുപ്പുകള്‍ തമ്മില്‍ ചേരിപ്പോര് രൂക്ഷം

തിരുവനന്തപുരം: വിഷഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുക്കുമെന്ന് ഉമ്മന്‍ചാണ്ടിയും കൂട്ടരും ആവര്‍ത്തിക്കുമ്പോഴും ഇതിന് ബാധ്യസ്ഥരായ വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ യു ഡി എഫ് സര്‍ക്കാര്‍  അമ്പേ പരാജയപ്പെട്ടു. ഒരേ മന്ത്രിയുടെ കീഴിലുള്ള ആരോഗ്യവകുപ്പും ഭക്ഷ്യ സുരക്ഷ കമ്മിഷണറേറുമാണ് ജനങ്ങളുടെ ജീവന്‍കൊണ്ട് പന്താടുന്നത്. ഇതിനിടെ തദ്ദേശസ്വയംഭരണ വകുപ്പും ആരോഗ്യവകുപ്പും തമ്മില്‍ വിഷഭക്ഷവേട്ടയെ കുറിച്ചുള്ള ചേരിപ്പോരും രൂക്ഷമായതോടെ വിഷഭക്ഷണം കഴിക്കാന്‍ വിധിക്കപ്പെട്ട ജനം വിഷമവൃത്തത്തിലായി. ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതര്‍ക്ക് വിഷഭക്ഷ്യവസ്തുക്കള്‍ പരിശോധന നടത്തി നടപടികള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ സര്‍ക്കുലറിന്റെ സാരംശം.
 

സംസ്ഥാനത്ത് ഹോട്ടലുകള്‍ പരിശോധിക്കാന്‍ 83 ഉദ്യോഗസ്ഥര്‍ മാത്രം


Source: mathrubhumi ernakulam edition 23/7/12


Saturday, July 21, 2012

പരിശോധിക്കാന്‍ നിയുക്തരായ ഉദ്യോഗസ്ഥര്‍ക്കെതിരേ കൊലക്കുറ്റത്തിനു സമാനമായ കേസെടുക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണം.

തിരുവനന്തപുരത്തെ സാല്‍വ ഡൈന്‍ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ഥി മരിച്ചതോടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന മേധാവികളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും തീവ്രപരിശോധന തുടങ്ങി. തട്ടുകടകള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ വരെ പരിശോധന. നോട്ടിസ് നല്‍കല്‍, പൂട്ടിക്കല്‍, കോലാഹലങ്ങള്‍ തുടരുന്നു. അച്ചടി - ദൃശ്യമാധ്യമങ്ങളില്‍ പരമ്പരകള്‍. ഒടുവില്‍, ഹോട്ടലുകാരുടെ സമരവും വരെയെത്തി നില്‍ക്കുന്നു. ഇപ്പോഴത്തെ വിവാദങ്ങളും നാടകങ്ങളും കണ്ടാല്‍ ഭക്ഷ്യ സുരക്ഷാനിയമം നടപ്പാക്കിയത് ഷവര്‍മ കഴിച്ച വിദ്യാര്‍ഥിയുടെ ദാരുണ അന്ത്യത്തെ തുടര്‍ന്നാണെന്നു തോന്നും. വര്‍ഷങ്ങളായി ഇവിടെത്തന്നെയുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ കൊണ്ടുപിടിച്ചിറങ്ങിയിരിക്കുന്നത്, സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍. തൊട്ടും, തിന്നും, മണത്തുമുള്ള പരിശോധനകള്‍ തത്സമയം ചാനലുകളിലുമുണ്ട്. പച്ചമലയാളത്തില്‍ പറഞ്ഞാല്‍; ഉണ്ണുന്ന ചോറിനു നന്ദി കാണിച്ചിരുന്നെങ്കില്‍, ഒരു ദിവസം ഒരു മണിക്കൂറെങ്കിലും ജോലി ചെയ്യാനുള്ള മനസുകാണിച്ചിരുന്നെങ്കില്‍ ഒരു കുടുംബത്തിന്‍റെ പ്രതീക്ഷയായ വിദ്യാര്‍ഥിയുടെ ജീവന്‍ ബലി നല്‍കേണ്ടിവരില്ലായിരുന്നു. ഹോട്ടലുകള്‍ പൂട്ടിക്കുമെന്നു വീമ്പിളക്കുന്ന മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഒരിക്കലെങ്കിലും ആര്‍ജവം കാണിച്ചിരുന്നെങ്കില്‍ വിഷഭക്ഷണത്തിന്‍റെ രക്തസാക്ഷിയെ ഒഴിവാക്കാമായിരുന്നു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കലിനെതിരേയും ഗുണനിലവാരം ഉറപ്പാക്കാനുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെട്ട നിയമം 2006ലാണ് പാര്‍ലമെന്‍റ് പാസാക്കിയത്. 1954ലെ പ്രിവന്‍ഷന്‍ ഒഫ് ഫുഡ് അഡല്‍റ്ററേഷന്‍ ആക്റ്റ് നിര്‍ത്തലാക്കിയ ശേഷമാണ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റ് ആക്റ്റ് പാസാക്കിയത്. 2010 മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങി. ഒരു വര്‍ഷം കൂടി കഴിഞ്ഞ് 2011 ഓഗസ്റ്റില്‍ കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നു. ഭക്ഷ്യ വസ്തുക്കളില്‍ മായം ചേര്‍ക്കല്‍, പഴകിയ ഭക്ഷണം വിതരണം ചെയ്യല്‍ എന്നിവ തടയാന്‍ ശക്തമായ വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കുകയല്ല, മറിച്ച് ബോധവത്ക്കരണം നടത്തുകയാണു കഴിഞ്ഞ ഒരു വര്‍ഷമായി ചെയ്തിരുന്നത്.

പഴകിയ ഭക്ഷണം പരിശോധന നടത്തി പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് അട്ടിമറിച്ചു.

പഴകിയ ഭക്ഷണം പരിശോധന നടത്തി പിടിച്ചെടുക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ആരോഗ്യവകുപ്പ് അട്ടിമറിച്ചു. മുഖ്യമന്ത്രിയും ആരോഗ്യ, നിയമസെക്രട്ടറിമാരും ഒപ്പുവച്ച തീരുമാനം ഉത്തരവാക്കുന്നതിനു പകരം കോര്‍പറേഷല്‍ ആരോഗ്യ വിഭാഗത്തിലെ  ജീവനക്കാരെ ഒഴിവാക്കിയും സാങ്കേതികപിഴവു വരുത്തിയുമാണ് താഴേത്തട്ടിലേക്ക് അയച്ചുകൊടുത്തത്.  ഇതിനുപുറമെ ആരോഗ്യ, തദ്ദേശഭരണവകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടല്‍ പരിശോധനയ്ക്ക് അധികാരമില്ലെന്ന   ഫുഡ് സേഫ്റ്റി കമ്മിഷണറുടെ സര്‍ക്കുലര്‍ കൂടി പുറത്തിറങ്ങിയതോടെ പരിശോധനാ നടപടികള്‍ ആശയക്കുഴപ്പത്തിലാകുകയാണ്. മഴക്കാലപൂര്‍വ ശുചീകരണ പദ്ധതി അവലോകനത്തിനായി മെയ് ഏഴാം തീയതി ചേര്‍ന്ന യോഗത്തിലാണ് വൃഹ്നത്തിയില്ലാത്ത ഭക്ഷണം പിടിച്ചെടുക്കാനുള്ള പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായത്.  ആരോഗ്യവകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ എന്നിവര്‍ക്കൊപ്പം കോര്‍പറേഷനുകളിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും പരിശോധനയ്ക്ക് അധികാരം നല്‍കുന്ന പൊതുജനാരോഗ്യനിയമം നടപ്പാക്കാനായിരുന്നു യോഗതീരുമാനം.  എന്നാല്‍ ഈ തീരുമാനം സര്‍ക്കാര്‍ ഉത്തരവായി മാറ്റുന്നതിനു പകരം ആരോഗ്യവകുപ്പ്  കത്തിന്റെ രൂപത്തിലാണ്  ഡപ്യൂട്ടി ഡിഎംഓമാര്‍ക്ക് അയച്ചുകൊടുത്തത്.   കോര്‍പറേഷന്‍ ആരോഗ്യവിഭാഗത്തെ പൂര്‍ണമായും ഒഴിവാക്കിയതിനു പുറമെ,  പൊതുജനാരോഗ്യനിയമം പാസാക്കിയ വര്‍ഷം പോലും പരസ്പരം മാറിപ്പോയി.  ഇതിനു പിന്നാലെ, മുഖ്യമന്ത്രിയുടെ യോഗത്തില്‍ പങ്കെടുത്ത ഫുഡ് സേഫ്ടി കമ്മീഷണറുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.   2006ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം തദ്ദേശസ്വയംഭരണ, ആരോഗ്യവകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് ഹോട്ടലില്‍ കയറി ആഹാരസാധനങ്ങള്‍  പരിശോധിക്കാനോ പിടിച്ചെടുക്കാനോ  അധികാരമില്ലെന്നു  സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. ആരോഗ്യ, തദ്ദേശഭരണസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്കുള്ള അധികാരത്തിന്  ഭക്ഷ്യസുരക്ഷാനിയമം വന്നതോടെ നിയമസാധുതയില്ലെന്നാണ് അവരുടെ വിശദീകരണം.  ഇതോടെ പല ജില്ലകളിലും നടന്ന പരിശോധനയും നിലച്ചു. ഈ പിഴവുകളുടെ  അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് വിധേയരായ ഹോട്ടലുടമകള്‍ കോടതിയെ സമീപിച്ചാല്‍ നടപടികള്‍ നിലനില്‍ക്കില്ലെന്നു മാത്രമല്ല പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടികള്‍ക്ക് സാധ്യതയുണ്ടെന്നുമാണ് ആക്ഷേപം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെടുത്ത തീരുമാനങ്ങളും പരിശോധന കര്‍ശനമാക്കുന്നതിനുള്ള നടപടികളും ദുര്‍ബലപ്പെടുത്തിയ നീക്കങ്ങള്‍ ആരെ സംരക്ഷിക്കുന്നതിനുവേണ്ടിയെന്നാണ് ഇനി വ്യക്തമാകേണ്ടത്. 

Food Safety and Standards Act of 2006 (FSA) had undermined the civic body’s powers to check the quality of food

The issue of food safety dominated the discussions at a meeting of the Corporation council here on Friday.
In an emergency resolution, councillor from Thoppayil T. Sujan said the Food Safety and Standards Act of 2006 (FSA) had undermined the civic body’s powers to check the quality of food served in hotels.
“It needed to be studied whether the newly formed Food Safety Commissionerate was functioning effectively. There were only 10 Food Safety Officers for the entire district under the Commissionerate whereas when it was handled by the Corporation’s health committee, there were 63 health inspectors. Under the Act, the licensing for hotels had become universally valid nullifying the existing local licensing requirements,” said Mr. Sujan. N.C. Moinkutty, councillor from Azhchavattom, alleged that the resolution was aimed at concealing the Corporations failings in ensuring food safety. Though the Corporation’s health inspectors had conducted raids, no action was taken, he said. All hotels which were working in unhygienic conditions and without licences should be closed down, he demanded.

ഹോട്ടലുകള്‍ക്ക് കര്‍ശന വ്യവസ്ഥകള്‍: ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നേടാത്തവര്‍ ഇനിയുമേറെ

തിരുവനന്തപുരം: ഭക്ഷ്യവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നവര്‍ക്ക് രജിസ്‌ട്രേഷനും ലൈസന്‍സും നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സ്ഥാപനങ്ങളും ഇനിയും അവ നേടിയിട്ടില്ല. ആഗസ്ത് അഞ്ചിന് മുമ്പ് എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ നല്‍കുന്ന ലൈസന്‍സ് എടുത്തിരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്. മൂന്നുമാസത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുവദിക്കാനിടയില്ലെന്നാണ് കരുതുന്നത്. ലൈസന്‍സ് വിതരണത്തിനും രജിസ്‌ട്രേഷനും മറ്റും മതിയായ സൗകര്യം ഒരുക്കിയിട്ടില്ലെന്നതിനാലാണ് കേന്ദ്ര ഉപദേശക സമിതി യോഗത്തില്‍ സംസ്ഥാനം മൂന്നുമാസത്തെ സമയം ആവശ്യപ്പെട്ടത്.  കഴിഞ്ഞവര്‍ഷം പുതിയ ഭക്ഷ്യ സുരക്ഷാ നിയമം നിലവില്‍വന്നെങ്കിലും നടപ്പിലാക്കാന്‍ ഒരുവര്‍ഷത്തെ സമയം കൂടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ചാണ് ആഗസ്ത് വരെ സമയം നല്‍കിയത്.  സംസ്ഥാനത്ത് ജൂണ്‍ വരെ 8964 സ്ഥാപനങ്ങള്‍ മാത്രമാണ് ലൈസന്‍സ് നേടിയത്. 21049 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ ഇനത്തില്‍ 2.89 കോടി സര്‍ക്കാരിന് ലഭിച്ചു. തട്ടുകടക്കാരും തെരുവില്‍ ഭക്ഷ്യ വസ്തുക്കള്‍ വില്ക്കുന്നവരും എല്ലാം പുതിയ നിയമത്തിന് കീഴില്‍ വരും. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് കര്‍ശന നിലവാരവും മാനദണ്ഡവും ആണ് ഭക്ഷ്യ സുരക്ഷാനിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. മിക്ക സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയാണ് ആരോഗ്യപ്രശ്‌നം സൃഷ്ടിക്കുന്നത്. അതിനാല്‍ ഭക്ഷ്യവസ്തുക്കള്‍ വറുക്കാന്‍ ഉപയോഗിക്കുന്ന എണ്ണ നിറം മാറിയാല്‍ ഉടന്‍ മാറ്റണമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്. എണ്ണ പുനരുപയോഗിക്കാന്‍ പാടില്ല. പാനയോഗ്യമായ വെള്ളം മാത്രമേ സ്ഥാപനത്തില്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. അംഗീകൃത ലാബുകളില്‍ ഈ വെള്ളം പരിശോധിക്കണമെന്നും വ്യവസ്ഥയുണ്ട്. ശുദ്ധജലം ഉപയോഗിച്ച് നിര്‍മിച്ച ഐസ് മാത്രമേ ഉപയോഗിക്കാവൂ. എല്ലാ ജീവനക്കാരും സര്‍ക്കാര്‍ ഡോക്ടറില്‍ നിന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും കൈവശം വെച്ചിരിക്കണം. ആഹാര സാധനം കൈകാര്യം ചെയ്യുന്നവര്‍ക്ക് പകര്‍ച്ച വ്യാധികളില്ലെന്ന് പരിശോധിച്ച് ഉറപ്പാക്കിയതിന്റെ രേഖകള്‍ അതത് സ്ഥാപനങ്ങളില്‍ സൂക്ഷിക്കണം. തൊഴിലാളികള്‍ക്ക് മുറിവോ വൃണങ്ങളോ ഉണ്ടെങ്കില്‍ അവര്‍ ഭക്ഷണസാധനങ്ങളുമായി ഇടപഴകാന്‍ പാടില്ല. നഖം നീട്ടിവളര്‍ത്തുന്നതും ഇളകുന്ന തരത്തിലുള്ള ആഭരണങ്ങള്‍ ഉപയോഗിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നവര്‍ ഒഴിവാക്കണം. തുറസായ സ്ഥലത്ത് ഭക്ഷണം പാകം ചെയ്യാനോ, സംസ്‌കരിക്കാനോ പാടില്ല. അടുക്കള ഭാഗത്ത് വെള്ളം കെട്ടിക്കിടക്കുകയോ വൃത്തിഹീനമായ സാഹചര്യം ഉണ്ടാവുകയോ ചെയ്യരുത്. മാലിന്യ നിര്‍മാര്‍ജനത്തിനും സംവിധാനം ഉണ്ടായിരിക്കണം. കക്കൂസ്, കുളിമുറിഎന്നിവ അടുക്കള ഭാഗത്ത് നിന്നും നിശ്ചിത അകലം പാലിക്കണം. താനെ അടയുന്ന സ്​പ്രിങ് ഡോറുകളോടുകൂടിയതാകണം അവ. അടുക്കള ഭാഗം ഈച്ച കടക്കാത്ത വിധം നെറ്റ് അടിച്ച് ബലപ്പെടുത്തുകയോ ഫ്‌ളൈ ട്രാപ്പ് ഉപയോഗിക്കുകയോ വേണം. ഭക്ഷണം തയാറാക്കുന്നതിന് അസംസ്‌കൃത വസ്തുക്കള്‍ വാങ്ങുന്നവരുടെ രജിസ്റ്റര്‍ ഹോട്ടലുകളില്‍ സൂക്ഷിക്കണം. അസംസ്‌കൃത വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍ക്കും ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള ലൈസന്‍സ് ഉണ്ടായിരിക്കണം. എല്ലാ ഉപകരണങ്ങളും പാത്രങ്ങളും കൃത്യമായ അടപ്പുകളോടെ ഉണക്കി സൂക്ഷിക്കണം. കീടനാശിനികള്‍, അണുനാശിനികള്‍ എന്നിവ ഭക്ഷണം കൈകാര്യം ചെയ്യുന്ന സ്ഥലത്ത് ഉണ്ടാകരുത്. സാധനങ്ങള്‍ നന്നായി പൊതിഞ്ഞ് സീല്‍ ചെയ്ത് വേണം റഫ്രിജറേറ്ററില്‍ സൂക്ഷിക്കേണ്ടത്. ഓരോന്നിനും നിശ്ചിത ഊഷ്മാവും നിശ്ചയിച്ചിട്ടുണ്ട്. മാംസാഹാരവും അല്ലാത്തവയും സൂക്ഷിക്കാന്‍ പ്രത്യേക ഫ്രീസറുകള്‍ ഉണ്ടാവണം. ഹോട്ടലിനുള്ളില്‍ ജീവനക്കാരെ താമസിപ്പിക്കാനോ അവരുടെ വസ്ത്രം സൂക്ഷിക്കാനോ പാടില്ല. തൊഴിലാളികളുടെ വേഷം വൃത്തിയുള്ളതായിരിക്കണം. ഹോട്ടല്‍ ലൈസന്‍സിന്റെ പകര്‍പ്പും ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ടോള്‍ഫ്രീ നമ്പരും എല്ലാ ഹോട്ടലുകളിലും പ്രദര്‍ശിപ്പിക്കണമെന്നും വ്യവസ്ഥയുണ്ട്.

കവറോടുകൂടി പാല്‍ ചൂടാക്കിയാല്‍ നടപടി

തിരുവനന്തപുരം: പ്ലാസ്റ്റിക് കവറോടുകൂടി പാല്‍ ചൂടാക്കുന്ന ഫാസ്റ്റ് ഫുഡ് സ്ഥാപനങ്ങള്‍ക്കെതിരെയും തട്ടുകടകള്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് സെന്‍ററുകളിലും പ്ലാസ്റ്റിക് കവറോടുകൂടി പാല്‍ ചൂടാക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനികരവും നിയമ വിരുദ്ധവുമാണ്. ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഫുഡ് സേഫ്ടി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരം ഫൈന്‍ ചുമത്തും. സംസ്ഥാനത്തെ ഹോട്ടല്‍ വ്യാപാരികള്‍ മത്സ്യം, മാംസം മുതലായവ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഉള്ള സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തികളില്‍ നിന്നോ മാത്രമേ വാങ്ങാന്‍ പാടുള്ളൂ. ഇത്തരം വിതരണക്കാരുടെ ഒരു രജിസ്റ്റര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധമായും സൂക്ഷിക്കണം. ബന്ധപ്പെട്ട ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഈ രജിസ്റ്റര്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്.

Friday, July 20, 2012

'The mayor has no business to raid a star hotel' -Kerala hotels down shutters in protest against raids

THIRUVANANTHAPURAM: The Kerala Hotel and Restaurants Association and the South Kerala Hoteliers Forum have called a 24-hour state-wide strike starting Friday midnight, protesting the raids by different organizations on their establishments. "The mayor has no business to raid a star hotel. And when food from the freezer was confiscated, a sample should have been kept in a controlled condition to ascertain its deterioration. I hear that panchayats are also conducting raids. The power to investigate must be vested with just one agency," said M R Narayanan, general secretary, South Kerala Hoteliers Forum at a meeting attended by food safety commissioner Biju Prabhakar. G Sudheesh Kumar, the KHRA president, asked the government to give hoteliers more time to implement the stringent food safety and hygiene laws. At the meeting, Biju Prabhakar said hotels failing to register with his office would be fined. He said the government not having enough number of testing labs (it only has three) was a problem. However, the office of the Commissioner of Food Safety had held periodic seminars and classes (almost 3,000) in the last one year on cleanliness and restaurant-running-protocol such as displaying toll free number of the food safety commissioner near the cashier, maintaining a register of procurement sources, etc. These measures should have prompted hoteliers to set their house in order. However, they hadn't done it and so the government had no option but to do what it is doing, he said. Hoteliers had accepted the suggestion to develop a rating certificate for best hotels, however. The commissioner also asked hotels to avail food safety licences before August 4. Fines would be imposed on those hotels that falter. "Petty food businesses earning less than Rs 12 lakh per annum have to get a food safety licence paying Rs 100; establishments earning over Rs 12 lakh have to pay between Rs 2,000 and 7,000 for the licence. "The government had given hotels and restaurants over a year to avail prevention of food adulteration certificate. But so far only 21,049 petty food businesses and 8,964 regular businesses have registered with us," he said. Prabhakar said of the 571 hotels raided only 14 had been shut down; 281 were handed improvement notice. "A few more face closure today. Our officers have been very humane in their approach in dealing with restaurant owners. Less than 10% were asked to pull down their shutters. Once they get their act together, they can approach us and we will allow them to reopen," he said.

Food panel ignorant on eateries’ licence

Strange are the ways the food safety authorities function in the state – an issue that has come to the fore in the context of the food poisoning case involving a capital eatery the other day.
While it’s almost a year since Food Safety Commission (FSC) offices in the districts started accepting applications for licences – for eateries/hotels -- under the new Food Safety and Standards Act 2006, the commission headquarter here is completely in the dark about the number of applications received and licences issued till date in the state.
The officials at the FSC office here said they were not keeping the records and these were being maintained at the district offices.
Joint FSC, K Anil Kumar said, “The act came into force in the state on August 5, 2011 and we have been collecting applications for licences across the state since then. The applications go to the district offices where these are processed after checking the credentials. Our staff also visit the shops to crosscheck the facilities mentioned in the application forms, before issuing the licence.”
Anil Kumar said that the commission would come out with the details of the number of licences issued, and applications pending and rejected, by August.
Meanwhile, the office of the Food Safety Commissioner conducted raids in 240 hotels across the state.
Three hotels, one in Pathanamthitta and two in Ernakulam, were closed down and improvement notices were issued to 133 hotels. In Ernakulam district alone, more than 40 eateries were closed by enforcement agencies, including the health wing of local bodies.
Source:http://www.deccanchronicle.com

Thiruvananthapuram Corporation, Govt spar over stale food

Thiruvananthapuram: After garbage, the Left-led Thiruvananthapuram Corporation and the UDF are now sparring over stale hotel food. Mayor K Chandrika on Thursday said that the State Government alone was responsible for food getting ‘poisoned in the kitchens of the eateries in the State.’
Her statement came after the UDF councillors staged a sit-in in front of the Corporation office on Thursday morning. The councillors demanding her resignation should instead urge the State Government to perform its duties, Chandrika said, terming the sit-in a political gimmick.
Chandrika said that the death of Sachin Mathew Roy due to food poisoning raises serious questions about control over eateries. The Food Safety and Standard Act which came into effect on August 5, 2011, has ‘usurped’ the powers of the local bodies vis a vis food safety, she said. A circular issued by the Food Safety Commissioner last year also makes it clear that the Prevention of Food Adulteration Act 1954 and the Kerala Prevention of Food Adulteration Rules 2007 stand repealed with the introduction of the Food Safety and Standards Act, 2006, and Rules, 2011, from August 5, 2011. Local bodies, including the Corporation, were also asked not to collect PFA licence fee from that date, the Mayor said

ഹോട്ടലില്‍ നിന്ന് ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടി മയങ്ങിവീണു

ആലുവ: എറണാകുളത്തെ ഹോട്ടലില്‍ നിന്ന് ബിരിയാണി കഴിച്ച ഒന്‍പത് വയസ്സുകാരന്‍ മയങ്ങിവീണു. പിന്നീട് ഛര്‍ദിച്ച് അവശനായ കുട്ടിയെ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പടിഞ്ഞാറെ കടുങ്ങല്ലൂര്‍ ഏലമിറ്റം യശോവതിയില്‍ പ്രതാപചന്ദ്രന്റെ മകന്‍ സര്‍വേഷിനെയാണ് ആലുവയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിച്ചത്. ബഹറിനിലെ ഗള്‍ഫ് ഇന്റര്‍ നാഷണല്‍ ബാങ്ക് മാനേജരായ പ്രതാപചന്ദ്രനും കുടുംബവും രണ്ടാഴ്ചത്തെ അവധിക്ക് നാട്ടില്‍ വന്നതാണ്. അടുത്ത ദിവസം തന്നെ തിരിച്ചുപോകേണ്ടതിനാല്‍ വ്യാഴാഴ്ച എറണാകുളത്ത് ഷോപ്പിങ്ങിന് പോയതിനിടെയാണ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചത്.

പ്രതാപചന്ദ്രനും ഭാര്യയും ഫ്രഷ് ജ്യൂസ് മാത്രമേ കഴിച്ചുള്ളൂ. മകന്‍ സര്‍വേഷും ബന്ധുവായ കാഞ്ഞൂര്‍ സ്വദേശി നന്ദകുമാറും ചിക്കന്‍ ബിരിയാണിയാണ് കഴിച്ചത്. ബിരിയാണി കഴിച്ച് കഴിഞ്ഞപ്പോള്‍ തന്നെ കുട്ടിക്ക് തളര്‍ച്ച അനുഭവപ്പെടുന്നതായി രക്ഷിതാക്കളോട് പറഞ്ഞെങ്കിലും അത്ര കാര്യമായെടുത്തില്ല. തിരികെ വീട്ടിലേക്ക് പോരുന്നതിനിടെ കാര്‍ ഓടിച്ചിരുന്ന നന്ദകുമാറിനും തളര്‍ച്ച അനുഭവപ്പെട്ടിരുന്നു. കടുങ്ങല്ലൂരിലുള്ള വീട്ടിലെത്തിയപ്പോഴേക്കും കുട്ടി മയങ്ങിവീണു. മയക്കം തെളിഞ്ഞപ്പോള്‍ ഛര്‍ദിയായി. ഏറെ ക്ഷീണിതനായി കണ്ട സര്‍വേഷിനെ ആലുവയിലെ സ്വകാര്യ ആസ്​പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയാണ് കാരണമെന്ന് ഡോക്ടര്‍ പറഞ്ഞു. നന്ദകുമാറിന് മരുന്ന് നല്‍കി വിട്ടയയ്ക്കുകയും തളര്‍ന്നുവീണ സര്‍വേഷിനെ നിരീക്ഷണത്തിനായി രണ്ടു ദിവസത്തേക്ക് അഡ്മിറ്റ് ചെയ്യുകയുമാണുണ്ടായത്. ഹോട്ടലില്‍ നിന്നു കഴിച്ച ഭക്ഷണത്തില്‍ നിന്നുള്ള വിഷബാധയാണ് കാരണമെന്ന് വ്യക്തമാണെങ്കിലും ഇവര്‍ പരാതിയൊന്നും കൊടുത്തിട്ടില്ല. അടുത്തദിവസം തന്നെ വിദേശത്തേക്ക് തിരികെ പോകേണ്ടതിനാല്‍ കേസും നൂലാമാലകളും ഒഴിവാക്കുകയായിരുന്നു.
Source:http://www.mathrubhumi.com

ഒ​രു​വ​ർ​ഷ​മാ​യിപ​രി​ശോ​ധന ഇ​ല്ല; ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ന്തു​മാ​കാം

 Source:http://news.keralakaumudi.com
കൊ ​ല്ലം:സം​സ്ഥാ​ന​ത്ത്ഫു​ഡ് സേ​ഫ് റ്റി ഇ​ൻ​സ്പെ​ക്ട​ർ​മാർ അ​ടി​ക്ക​ടി ന​ട​ത്തേ​ണ്ട പ​രി​ശോ​ധന ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ലേ​റെ​യാ​യി ന​ട​ക്കു​ന്നി​ല്ല. പ​രി​ശോ​ധ​നാ​സം​വി​ധാ​നംകു​ത്ത​ഴി​ഞ്ഞ​തോ​ടെഹോ​ട്ട​ലു​ക​ളിൽ എ​ന്തും പാ​ച​കം ചെ​യ്തു വി​ൽ​ക്കാ​മെ​ന്ന അ​വ​സ്ഥ. തി​രു​വ​ന​ന്ത​പു​ര​ത്ത്നി​ന്ന്പ്ര​ത്യേക നി​ർ​ദ്ദേ​ശ​മി​ല്ലാ​തെ ഫു​ഡ് സേ​ഫ്‌​റ്റി ഓ​ഫീ​സ​ർ​മാർ പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങേ​ണ്ട​തി​ല്ലെ​ന്ന് ഫു​ഡ് സേ​ഫ് റ്റി ക​മ്മി​ഷ​ണർ ന​ൽ​കി​യി​ട്ടു​ള്ള വി​ല​ക്കാ​ണ് ഹോ​ട്ടൽ ഭ​ക്ഷണ മേ​ഖ​ല​യെ തോ​ന്നും​പ​ടി​യി​ലേ​ക്ക് ന​യി​ച്ച​ത്. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​ത്തി​ന​കം ക​മ്മി​ഷ​ണ​റു​ടെ ഒ​ന്നോ ര​ണ്ടോ ത​വ​ണ​ത്തെ നി​ർ​ദ്ദേ​ശ​ത്തി​ല​ല്ലാ​തെ ഇ​ൻ​സ്പെ​ക്ട​ർ​മാർ പ​രി​ശോ​ധ​ന​യ്ക്കാ​യി പു​റ​ത്തേ​ക്കി​റ​ങ്ങി​യി​ട്ടി​ല്ല.​ഇ​ത് മ​ന​സി​ലാ​ക്കിയ ഹോ​ട്ടൽ ലോ​ബി​ക​ളും മാ​യം​ചേ​ർ​ക്ക​ലു​കാ​രും ഏ​തു​വി​ധേ​നെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ്. പ​രി​ശോ​ധ​ന​ക​ളി​ല്ലാ​ത്ത​തു​മൂ​ലംഎ​റ​ണാ​കു​ള​ത്തുംകോ​ഴി​ക്കോ​ട്ടും തി​രു​വ​ന​ന്ത​പു​ര​ത്തു​മു​ള്ള ഗ​വ.​അ​ന​ലി​റ്റി​ക്കൽ ല​ബോ​റ​ട്ട​റി​കൾ നോ​ക്കു​കു​ത്തി​ക​ളാ​യി കി​ട​ക്കു​ക​യാ​ണ്.​ഫു​ഡ്സാ​മ്പി​ളു​കൾ എ​ത്തു​ന്നി​ല്ല. ബ്രാ​ൻ​ഡ​ഡ്ഇ​ന​ത്തി​ൽ​പ്പെ​ട്ടക​റി​പൗ​ഡ​റു​ക​ളിൽ വ​ൻ​തോ​തിൽ മാ​യം ചേ​ർ​ക്കു​ന്ന​താ​യി പ​രാ​തി​ക​ളു​ണ്ട്. സു​ഡാ​ൻ, ലെ​ട്രൊ​മേ​റ്റ് തു​ട​ങ്ങിയ വി​ഷ​നി​റ​ങ്ങൾ ക​റി​പൗ​ഡ​റു​ക​ളിൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഗോ​ത​മ്പു​പൊ​ടി പോ​ലു​ള്ള സ്‌​റ്റാ​ർ​ച്ചി​ന്റെ ക​ള​ർ​ചേ​ർ​ത്ത ക​ല​ർ​പ്പ് ക​റി​പ്പൊ​ടി​ക​ളിൽ 30 മു​തൽ 40 ശ​ത​മാ​നം വ​രെ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ത​രം മാ​യം​ചേ​ർ​ക്ക​ലു​കൾ ക​ണ്ടെ​ത്താ​നോ നി​യ​ന്ത്രി​ക്കാ​നോ പ്രാ​യോ​ഗിക സം​വി​ധാ​ന​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണി​പ്പോ​ൾ. 2011ജൂ​ണിൽനി​ല​വി​ൽ​വ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​രി​ന്റെ പു​തു​ക്കിയ ഫു​ഡ്സേ​ഫ് റ്റി ആ​ന്റ് സ്‌​റ്റാ​ൻ​ഡ​ർ​ഡ്സ് ആ​ക്ട് (​F​S​S​A) ന​ട​പ്പി​ൽ​വ​രു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യു​ള്ള അ​ടി​സ്ഥാ​ന​ജോ​ലി​ക​ളാ​ണ് ഓ​ഫീ​സി​ലി​രു​ന്ന് ഇ​പ്പോൾ ഇ​ൻ​സ്പെ​ക്ട​ർ​മാർ ചെ​യ്യു​ന്ന​ത്. ഉ​ൽ​പ്പാ​ദ​ന​-​വി​ല്പ​ന​-​വി​ത​രണ രം​ഗ​ത്തു​ള്ള​വ​രു​ടെ ലൈ​സ​ൻ​സ്-​ര​ജി​സ്ട്രേ​ഷൻ തു​ട​ങ്ങി​യവ വി​ത​ര​ണം ചെ​യ്യു​ന്ന ജോ​ലി​ക​ളാ​ണി​ത്.​അ​തു​ക​ഴി​ഞ്ഞ് ക​ടു​ത്ത നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​രെ പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള സ്‌​റ്റേ​റ്റ് ലെ​വൽ ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണം. ല​ഘു​വായ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് ഫൈൻ അ​ടി​ക്കാൻ അ​ധി​കാ​ര​മു​ള്ള അ​ഡ്ജൂ​ഡി​ക്കേ​ഷൻ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ക്ക​ണം. ഇ​തെ​ല്ലാം പൂ​ർ​ത്തി​യാ​യി​ട്ട് ഫു​ഡ് സേ​ഫ് റ്റി ഇ​ൻ​സ്പെ​ക്ട​ർ​മാർ അ​ടി​ക്ക​ടി​യു​ള്ള പ​രി​ശോ​ധ​ന​യ്ക്കി​റ​ങ്ങി​യാൽ മ​തി​യെ​ന്നാ​ണ് ക​മ്മി​ഷ​ണ​റേ​റ്റി​ന്റെ നി​ർ​ദ്ദേ​ശം. അ​തു​വ​രെ ഇ​നി​യും ഹോ​ട്ട​ലു​കാ​ർ​ക്ക് എ​ന്തു​മാ​കാം ; എ​ന്തും വി​ൽ​ക്കാം.

പരിശോധനയിൽബോധപൂർവ്വമായ വീഴ്ചയില്ല : ഫുഡ്സേഫ് റ്റി കമ്മിഷണർ
കൊല്ലം: ഹോട്ടലുകളിലും ഭക്ഷ്യസുരക്ഷാനിയമങ്ങൾ ലംഘിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും നിരന്തരമായ പരിശോധന നടത്തുന്നതിൽ ബോധപൂർവ്വമായ വീഴ്ച വരുത്തിയിട്ടില്ലെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ബിജു പ്രഭാകരൻ പറഞ്ഞു. കേന്ദ്രഭക്ഷ്യസുരക്ഷാ നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് ഡിപ്പാർട്ട്മെന്റ് തലത്തിലുള്ള പല പുനഃസംവിധാനങ്ങളും വേണ്ടിവന്നിട്ടുണ്ട്. ഓൺലൈൻ ലൈസൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിക്കഴിഞ്ഞു. കഴിഞ്ഞ ഒരുവർഷം ഈ പുനഃസംവിധാനങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. എങ്കിലും അത്യാവശ്യ പരിശോധനകൾക്ക് കോട്ടമുണ്ടായിട്ടില്ല. മാത്രമല്ല,ഉൽപ്പാദന-വിതരണ-വില്പന രംഗത്തുള്ളവരെ പരമാവധി ബോധവൽക്കരണം നടത്തുന്നതിനാണ് ഡിപ്പാർട്ട്മെന്റ് പ്രാധാന്യം നൽകിയത്.മൂവായിരത്തോളം ക്ലാസുകൾ ഇതിനകം നടത്തി. ബോധവൽക്കരണം നടത്തിയശേഷം പരിശോധനകൾ കർശനമാക്കുന്നതാണ് ഭംഗി. ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ 92 ഫുഡ്സേഫ്ര്രി ഇൻസ്പെക്ടർമാരും 17 ഡി.ഒമാരുമുണ്ട്. ഇവരെല്ലാവരും ശരിയായ രീതിയിൽ പരിശോധന നടത്തുന്നവരെന്ന് പറയാനാവില്ല. നിസാരകാര്യങ്ങൾക്കുവരെ കുറ്റംചുമത്തും. അതുകൊണ്ടാണ് ബോധവൽക്കരണത്തിന് പ്രാധാന്യം നൽകുന്നത്.

Thursday, July 19, 2012

പരിശോധന നടത്താത്തതാണ് ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് സ്പീക്കര്‍

ഹോട്ടലുകളില്‍ കൃത്യമായ പരിശോധന നടത്താത്തത് കൊണ്ടാണ് ഭക്ഷ്യവിഷബാധ പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍. ഭക്ഷ്യവിഷബാധ മൂലം ഒരാള്‍ മരിക്കാനിടായായത് വേദനാജനവും ഭയപ്പെടുത്തുന്നതുമാണെന്ന് സ്പീക്കര്‍ പ്രത്യേക പരാമര്‍ശത്തില്‍ പറഞ്ഞു. നിയമങ്ങള്‍ ശക്തമായി നടപ്പാക്കപ്പെടാത്തത് ഖേദകരമാണ്. ഉദ്യോഗസ്ഥര്‍ അവരുടെ ജോലി കൃത്യമായി നിര്‍വഹിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. ഇന്ന് സഭ പിരിയുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടികളും കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കണമെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
Source:http://www.manoramaonline.com

ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥരില്ല

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റു യുവാവ് മരണമടഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി ഹോട്ടലുകളില്‍ നടക്കുന്ന റെയ്ഡ് പ്രഹസനമാകുന്നു. ഫുഡ് സേഫ്റ്റി കമ്മീഷനില്‍ ഉദ്യോഗസ്ഥരുടെ എണ്ണം കുറവായതാണു കാരണം.

പാര്‍ലമെന്റ് പാസാക്കിയ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ നിയന്ത്രണത്തിലുളള ഉദ്യോഗസ്ഥര്‍ക്കു മാത്രമാണ് അധികാരം. സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന 25000-ല്‍പ്പരം ഹോട്ടലുകളില്‍ റെയ്ഡ് നടത്താന്‍ ആകെയുളളത് 90 ഉദ്യോഗസ്ഥരാണ്. തലസ്ഥാനത്തു കോര്‍പറേഷന്‍ പ്രദേശങ്ങളില്‍ പരിശോധന നടത്താന്‍ ആകെയുള്ളതു രണ്ട് പേര്‍.

2011 ഓഗസ്റില്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമനുസരിച്ച് മായം കലര്‍ത്തിയ ഭക്ഷണം കൊടുക്കുന്നതിനും ഇതിലൂടെ ആരോഗ്യത്തിന് ഹാനിവരുത്തുകയോ മരണം സംഭവിക്കുകയൊ ചെയ്താല്‍ കടുത്ത ശിക്ഷ നല്‍കണമെന്നാണു നിയമത്തിലെ വ്യവസ്ഥ. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ഉടമക്കെതിരെ ഒരു ലക്ഷം രൂപ വരെ പിഴ ചുമത്താന്‍ പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ട്. മായം കലര്‍ത്തിയാല്‍ സിവില്‍ കേസ് രജിസ്റര്‍ ചെയ്യാനും ഒരാളുടെ മരണത്തിനു ഹോട്ടല്‍ ഭക്ഷണം കാരണമായാല്‍ ക്രിമിനല്‍ കേസ് രജിസ്റര്‍ ചെയ്യാനും വ്യവസ്ഥയുണ്ട്.

മായംകലര്‍ത്തി വില്‍ക്കുന്ന ഭക്ഷണം കഴിച്ച ഒരാള്‍ മരിച്ചാല്‍ കടയുടമയ്ക്കു ജീവപര്യ ന്തം തടവു ശിക്ഷ വരെ ലഭിക്കും. പഴകിയ ഭക്ഷണങ്ങളും മായം കലര്‍ത്തിയ ഭക്ഷണങ്ങളും വില്‍പ്പന നടത്തുന്ന ഹോട്ടലുകളുടെ പേരുവിവരങ്ങള്‍ ഫുഡ് സേഫ്റ്റി കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പരായ 1800-425-1125 ല്‍ അറിയിക്കണം. എന്നാല്‍ പരാതി നല്‍കാന്‍ ജനങ്ങള്‍ തയാറാകാത്തതാണു നിരന്തരം ഭക്ഷ്യ വിഷബാധ ഉണ്ടാകാന്‍ കാരണമെന്നു ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. തങ്ങളുടെ സ്ക്വാഡില്‍ പ്രവര്‍ത്തിക്കാന്‍ ജീവനക്കാര്‍ കുറവാണെന്നുളള വിവരം സര്‍ക്കാരിനെ അറിയിച്ചു മാസങ്ങള്‍ കഴിഞ്ഞെങ്കിലും നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
ഹോട്ടലുകള്‍ക്കു ലൈസന്‍സ് കൊടുക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഭക്ഷ്യവിഷബാധ ചെറുക്കുന്നതിനു നടപടിയെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷനെ സഹായിക്കാന്‍ കഴിയും. എന്നാല്‍ തലസ്ഥാനത്ത് അടച്ചുപൂട്ടിയ വഴുതക്കാട്ടെ സാല്‍വ കഫെ എന്ന സ്ഥാപനം വര്‍ഷങ്ങളായി ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിച്ചിരുന്നത്. ഇതു കോര്‍പറേഷന്റെ പിടിപ്പുകേടായാണ് ഫുഡ് സേഫ്ടി കമ്മീഷന്‍ സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നത്.

മാലിന്യമെറിഞ്ഞാല്‍ 200 രൂപ പിഴ, പൊതുനിരത്തില്‍ മൂത്രമൊഴിച്ചാല്‍ 100 രൂപ

തിരുവനന്തപുരം: ഇനി പൊതുനിരത്തിലോ സ്ഥലത്തോ മൂത്രമൊഴിച്ചാല്‍ നൂറുരൂപ പിഴ ഒടുക്കണം. ഒരാള്‍ ഇതേ തെറ്റ് പല പ്രാവശ്യമാവര്‍ത്തിച്ചാല്‍ ശിക്ഷ വേറെയുമുണ്ടാവും. ധന, നിയമ വകുപ്പുകളുടെ പരിഗണനയിലുള്ള ഏകീകൃത പൊതുജനാരോഗ്യ നിയമത്തിലാണ് ഈ നിര്‍ദേശമുള്ളത്.  മലിനജലം ഒഴുക്കിവിടുകയോ, മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ ചെയ്താല്‍ പരമാവധി പതിനായിരം രൂപ പിഴ ഈടാക്കാനാണ് നിര്‍ദേശം. 1932-ലെ മലബാര്‍ ആക്ടും 1955-ലെ തിരുവിതാംകൂര്‍ ആക്ടുമാണ് ഏകീകരിക്കുന്നത്. രണ്ട് നിയമങ്ങളിലെയും ന്യൂനതകള്‍ പരിഹരിച്ചുകൊണ്ടുള്ള നിര്‍ദേശങ്ങളാണ് പൊതുജനാരോഗ്യവിദഗ്ദ്ധരും തദ്ദേശസ്വയംഭരണ വകുപ്പ് അധികൃതരും ചേര്‍ന്ന് തയാറാക്കിയത്. പൊതുസ്ഥലത്ത് ചവര്‍ വലിച്ചെറിഞ്ഞാല്‍ 2000 രൂപ പിഴ ഈടാക്കാനാണ് വ്യവസ്ഥ ചെയ്യുന്നത്. ഇത് ആവര്‍ത്തിച്ചാല്‍ പിഴ 10,000 രൂപ വരെയാകും. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും പ്രാഥമിക ആവശ്യങ്ങള്‍ നിവേറ്റാനുള്ള സൗകര്യങ്ങള്‍ ഒരുക്കാത്ത സ്‌കൂളുകളും ഇനി പിഴ ഒടുക്കണം. കക്കൂസ്, മൂത്രപ്പുര എന്നിവയില്ലാത്ത സ്‌കൂളുകള്‍ക്ക് 5000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും. വീടുകളിലെ ഡ്രെയിനേജ് ലൈനുകള്‍ ഓടയിലേക്ക് തുറന്ന് വിട്ടാല്‍ 500 രൂപയാണ് പിഴ. വീട്ടില്‍ കുടിക്കുകയും തുണി കഴുകുന്നതുമായ വെള്ളം പൊതുനിരത്തില്‍ ഒഴുക്കിവിട്ടാല്‍ 2500 രൂപ പിഴ ഒടുക്കണം. നദി, പുഴ തുടങ്ങിയ പൊതുജലസ്രോതസുകളിലേക്ക് മലിനജലം ഒഴുക്കിവിട്ടാല്‍ ഇനി മുതല്‍ കടുത്ത ശിക്ഷയുണ്ടാവും. മലിനജലം ഒഴുക്കിവിടുന്ന സ്ഥാപനങ്ങള്‍, വ്യക്തികള്‍ 5000 രൂപ വരെ പിഴ ഒടുക്കേണ്ടിവരും. ഇനിമുതല്‍ നഗര, ഗ്രാമ, വ്യത്യാസമില്ലാതെ സ്ഥാപനങ്ങള്‍ പൊതുജനാരോഗ്യ അതോറിട്ടിയുടെ സാനിറ്ററി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും 1000 രൂപ പിഴയടിക്കും. സ്ത്രീകള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഇവര്‍ക്കായി പ്രത്യേകം അടിസ്ഥാന സൗകര്യമൊരുക്കണം. ഇല്ലെങ്കില്‍ 500 രൂപ പിഴ ഒടുക്കേണ്ടിവരും. കിണര്‍ ഉപയോഗശൂന്യമാക്കിയിട്ടാല്‍ 500 രൂപ പിഴ നല്‍കണം. അടിസ്ഥാന സൗകര്യമില്ലാത്ത വീടുകളില്‍ വാടകക്കാരെ താമസിപ്പിച്ചാല്‍ 250 രൂപയാണ് പിഴ. ഏകീകൃത പൊതുജനാരോഗ്യ നിയമപ്രകാരം സംസ്ഥാന, ജില്ലാ, തദ്ദേശ ഭരണ സ്ഥാപനതലങ്ങളില്‍ അതോറിറ്റികള്‍ രൂപവത്കരിക്കും. സംസ്ഥാന പബ്ലിക് ഹെല്‍ത്ത്അതോറിറ്റിയില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ചെയര്‍മാനായുള്ള സമിതിക്കാണ് ഭരണചുമതല. അതോറിറ്റിയില്‍ തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി, ഡയറക്ടര്‍, ഡി. എച്ച്. എസ്., ഫുഡ് സേഫ്ടി കമ്മീഷണര്‍ തുടങ്ങിയവര്‍ അംഗങ്ങളാണ്. ജില്ലാ തല അതോറിറ്റിയുടെ ചെയര്‍മാന്‍ കളക്ടറാണ്. തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ നഗരസഭ, പഞ്ചായത്ത് കമ്മിറ്റികളാണ് അതോറിട്ടിയായി പ്രവര്‍ത്തിക്കുക. നഗരസഭകളില്‍ ഹെല്‍ത്ത് ഓഫീസറും പഞ്ചായത്തുകളില്‍ മെഡിക്കല്‍ ഓഫീസറുമാണ്‌നിര്‍വഹണ ഉദ്യേഗസ്ഥര്‍.അതോറിറ്റികളില്‍ പൊതുജനാരോഗ്യ വിദഗ്ദ്ധരെ സമിതികള്‍ക്ക് നാമനിര്‍ദ്ദേശം ചെയ്യാം. തദ്ദേശ അതോറിറ്റികള്‍ക്ക് നടപടിയെടുക്കാന്‍ കഴിയാതെ വരുന്ന കേസുകള്‍ ജില്ലാ, സംസ്ഥാന സമിതികള്‍ക്ക് കൈമാറാം. നിയമ - ധന വകുപ്പുകളുടെ അംഗീകാരം ലഭിച്ചാല്‍ അടുത്ത നിയമസഭാ സമ്മേളനകാലത്ത് ബില്‍ അവതരിപ്പിക്കാനാണ് നീക്കം.

റെയ്ഡിനിടെ ഭീഷണി

തിരുവനന്തപുരം: മരണം വന്നിട്ടും കരിഞ്ചന്തക്കാര്‍ക്കും മായംകലര്‍ത്തുന്നവര്‍ക്കും വേണ്ടി സമ്മര്‍ദ രാഷ്ട്രീയം. മായം കലര്‍ന്ന ഭക്ഷണം പിടിച്ചെടുക്കാന്‍ ചെന്ന ഫുഡ് സേഫ്റ്റി കമ്മീഷണറേറ്റ് ഉദ്യോഗസ്ഥന് ചൊവ്വാഴ്ച കേള്‍ക്കേണ്ടിവന്നത് ഭീഷണിയും തെറിവിളിയും മാത്രം. തലസ്ഥാനത്തെ ഒരു എം.എല്‍.എ.യുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും പേര് പറഞ്ഞുകൊണ്ടായിരുന്നു ചിലര്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. മായം ചേര്‍ക്കല്‍ തടയുന്നതിന് ഇറങ്ങിയ ഉദ്യോഗസ്ഥര്‍ക്കാണ് വധഭീഷണിയും അസഭ്യവര്‍ഷവും കേള്‍ക്കേണ്ടിവന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയ ഹോട്ടലുകളില്‍ ചിലത് രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിച്ചവയാണ്.
മറ്റു ചില ഹോട്ടലുകളാകട്ടെ ഉന്നതനേതാക്കളുമായി അവിശുദ്ധബന്ധം പുലര്‍ത്തുന്നതും. പരിശോധനയ്‌ക്കെത്തുമ്പോള്‍ ചില ഹോട്ടലുടമകള്‍ നേതാക്കളുമായി ബന്ധപ്പെട്ടശേഷമാണ് ഭീഷണിയുമായി എത്തിയത്. ഹോട്ടലില്‍ വൃത്തിയുള്ള സാഹചര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു എം.എല്‍.എ. യുടെ പേര് പറഞ്ഞുകൊണ്ടായിരുന്നു ഹോട്ടലുടമയുടെ ഭീഷണി. പുതിയ ഭക്ഷ്യസുരക്ഷാ നിയമമനുസരിച്ച് നഗരത്തിലെ അറുപതു ശതമാനം ഹോട്ടലുകളും പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്നതാണ് റെയ്ഡിനിടെ വെളിപ്പെട്ട ഞെട്ടിക്കുന്ന സത്യം. 2011 ആഗസ്ത്5 വരെ നഗരസഭ നല്‍കിയ പി.എഫ്.എ. (പ്രിവന്‍ഷന്‍ ഓഫ് ഫുഡ് അഡല്‍ട്ടറേഷന്‍) ലൈസന്‍സുമായാണ് പലരുടെയും പ്രവര്‍ത്തനം. പുതിയ നിയമമനുസരിച്ച് ഈ ലൈസന്‍സ് ഇപ്പോള്‍ പ്രാബല്യത്തിലില്ല. പകരം ഫുഡ് സേഫ്റ്റി ആക്ട് അനുസരിച്ചുള്ള പുതിയ ലൈസന്‍സ് എടുക്കണമെന്ന നിര്‍ദേശം പലരും പാലിച്ചിട്ടില്ല. 2012 മാര്‍ച്ചിനകം ഈ ലൈസന്‍സ് എടുക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ചുരുക്കം ചില സ്ഥാപനങ്ങളൊഴികെ ഭൂരിഭാഗവും പുതിയ നിയമമനുസരിച്ചുള്ള ലൈസന്‍സ് എടുത്തിട്ടില്ല. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളണമെന്നാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. വ്യാപാരി സമൂഹത്തിലെ ചില നേതാക്കളുടെ ദുഷ്പ്രചാരണമാണ് ഈ ലൈസന്‍സ് എടുക്കുന്നതില്‍ നിന്ന് പലരെയും പിന്തിരിപ്പിച്ചതെന്നാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. ഭക്ഷ്യസുരക്ഷാനിയമം കര്‍ശനമാക്കാനും മായം ചേര്‍ക്കുന്നവരെ തെളിവ് നഷ്ടപ്പെടാതെ ശിക്ഷിക്കാനുമായാണ് പുതിയ ഫുഡ് സേഫ്റ്റി നിയമം. നേരത്തെ പഴകിയതും മായം കലര്‍ന്നതുമായ ഭക്ഷണം പിടിച്ചെടുക്കാനുള്ള അധികാരം ഈ ലൈസന്‍സ് നല്‍കിയിരുന്ന നഗരസഭയ്ക്കായിരുന്നു. എന്നാല്‍ ലാബ് സൗകര്യമുള്‍പ്പെടെയുള്ള പരിശോധനാ സംവിധാനമില്ലാത്തതിനാല്‍ തെളിവുകളുടെ അഭാവത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടുകയായിരുന്നു പതിവ്. എന്നാല്‍ ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കീഴില്‍ ലാബ് സംവിധാനങ്ങളോടെയാണ് പുതിയ നിയമം. ലൈസന്‍സ് നല്‍കാനുള്ള ചുമതലയും ഇവര്‍ക്കായി നല്‍കി. ആരോഗ്യവകുപ്പ് മന്ത്രിയ്ക്ക് കീഴിലാണ്ഈ സംവിധാനം നിലവില്‍ വന്നിരിക്കുന്നത്. വില്‍പനയ്ക്കായി അച്ചാര്‍, പലഹാരം എന്നിവയുണ്ടാക്കുന്നവരും (എഫ്.പി.ഒ.) ഈ ലൈസന്‍സിന്റെ പരിധിയില്‍ വരും. അഞ്ചുവര്‍ഷത്തേയ്ക്കാണ് നേരത്തേ ഇവര്‍ക്കായി ലൈസന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ ഇവര്‍ ഈ ആഗസ്ത് 5 ന് മുമ്പ് പുതിയ ലൈസന്‍സിന്റെ പരിധിയിലേക്ക് വരണമെന്നാണ് നിര്‍ദേശം. എന്നാല്‍ 2012 മുതല്‍ ഈ ലൈസന്‍സിലേക്ക് മാറണമെന്ന് ഹോട്ടലുകള്‍ക്കും, ഭക്ഷ്യനിര്‍മാതാക്കള്‍ക്കുമെല്ലാം നിര്‍ദേശം നല്‍കിയതാണ്. പക്ഷേ പരസ്യമായി ലംഘിക്കാനാണ് പലരും മുതിര്‍ന്നത്. ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്ന ഈ നിയമത്തിനെതിരെ ചില വ്യാപാരികള്‍ തന്നെയാണ് രംഗത്തുള്ളത്. പുതിയ നിയമം നിലവില്‍ വന്നെങ്കിലും സംവിധാനം ഇപ്പോഴും ശൈശവാവസ്ഥയില്‍ തന്നെ. ഫുഡ് സേഫ്റ്റി കമ്മീഷണര്‍ക്ക് കീഴില്‍ ഈ സംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ 'ഫുഡ് ഇന്‍സ്‌പെക്ടര്‍' എന്ന പേരില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഫുഡ് സേഫ്റ്റി ഓഫീസര്‍മാരായാണ്. കഷ്ടിച്ച് നൂറോളം പേരാണ് ഇപ്പോഴുള്ളത്. ഇത് 200-300 ഫുഡ് സേഫ്റ്റി ഓഫീസര്‍മാരുണ്ടെങ്കില്‍ മാത്രമേ പരിശോധനാ സംവിധാനം ശക്തിപ്പെടുത്താനാകൂ.ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള യോഗ്യതയുടെ പരിധിയും ഉയര്‍ത്തിയിട്ടുണ്ട്. കുറ്റമറ്റ സംവിധാനമൊരുക്കാന്‍ പക്ഷേ സര്‍ക്കാര്‍ കനിയേണ്ടതുണ്ട്. രാഷ്ട്രീയ ഇടപെടല്‍ നടത്തി ഈ സംവിധാനം അട്ടിമറിക്കരുത്. കാരണം ഇത് ജനത്തിന്റെ ജീവന്‍ വെച്ചുള്ള കളിയാണ്.

New food standards regime in the State on the anvil

The food poisoning episodes in the State capital and the shocking revelations from raids conducted across the State might well prove to be the starting point of a much sterner food administration regime in the State along with the rest of the country. The country is all poised for enforcement of the Food and Safety Standards Act 2006 which prescribes science-based standards for various items of food and seeks to regulate the  manufacture, storage, sale, etc. so that these are absolutely safe for human consumption. The Prevention of Food Adulteration (PFA) Act was all about adulteration and penalties, but the 2006 Act is the first attempt in the country to engage in standardisation process, defining specific standards for each food item, K. Chandramouli, who recently took over as the chairman of Food Safety and Standards Authority of India (FSSAI), the apex body of food safety in the country, told The Hindu here recently.
Till now, the country has had a plethora of Acts to deal with various aspects concerning food, under various implementing authorities. The new Food Safety and Standards Act brings all laws under an umbrella in the Ministry of Health.
“The challenge before us is huge because we need to get everyone in the business of selling food – Food Business Operators (FBO) – on board in the licensing and registration process, including everyone from your local fruit seller to those running five-star hotels.
We are not there to penalise anyone, but we want all FBOs to be more accountable about the food they are selling, which will ultimately increase their own respectability,” Mr. Chandramouli pointed out.
The States have been asked to complete the registration and licensing process by August 4 this year. States like Maharashtra have gone much ahead and Kerala needs to gear up, he added.
In this first year of implementing the Act, the FSSAI will focus on getting solid data on the number of persons engaged in food business in the country.
Rough estimates say that about 5.5 crore people are engaged in the food business, including street vendors and home-based food sellers.
The FBOs have been categorised on the basis of their annual turnover and those with a turnover of Rs. 12 lakh and above will need a licence while those below will need to register themselves under the Act. “Our eating habits and lifestyles have changed so much that there is a huge variety and volume of ethnic as well as imported food in the country. Fixing standards for the multitude of food items is not an easy task. But we have to start somewhere,” he added.
Mr. Chandramouli said the process had just been set in motion and eight scientific committees had been set up to lay down standards and to look at various aspects such as food additives, trans fatty acids, labelling standards and the like. “We need more scientific labs even though we have a network of CSIR labs and that of the National Institute of Nutrition, and authentic testing methods. We need more scientists and food analysts. But right now, more public awareness is needed on the Act so that consumers come forward to demand safe, healthy food,” he said.
The local bodies have a crucial role to play as in getting all street vendors and tea shop owners into the registration process. “The Act has a provision for voluntary certification. All FBOs should be made to understand that certification would improve their business as it is a guarantee of safe, clean food. On the other hand, getting everyone registered would help the authorities in the event of a food poisoning episode to trace and check the source of contamination,” Mr. Chandramouli added.

Food sector escapes scrutiny

With the government repealing the powers of civic bodies for initiating action against food adulteration and enforcing the Food Safety and Standards Act, 2006, without adequate preparedness for timely crackdown, the entire food vending sector went off the scanner in the past few months.
Lack of amenities
Lack of amenities to inspect hotels within a prescribed time is a major challenge being faced by food safety officials. Unethical trade practices are reportedly thriving during the interregnum.With all its shortfalls, the health officials of civic bodies used to inspect the hotels and attempted to book eateries functioning in violation of health and hygiene norms.
Rs.500 fine
The inherent flaws of the Panchayati Raj and Municipality Act impeded the officials from taking stringent action against those dishing out adulterated food.Official sources told The Hindu here that they were empowered to levy only a fine of Rs.500 from the eateries booked under the Prevention of Food Adulteration Act. Rules mandated to destroy the stale food seized from the joints there itself.Still, the municipalities and corporations had a battery of officials and were sufficiently armed to conduct raids and periodic inspections.
The civic representatives too had enough space to intervene in the event of an exigency.Once the authority was vested with the food safety officials and the civic bodies retracted from the process, there was a vacuum and it worked to the advantage of those who violated the rules, the sources said.On enforcing the FSS Act, the powers for issuing licence and collecting licence fees from hoteliers had all been delegated to the food safety officials.The State government should have taken adequate safeguards and provided amenities to the food safety officials to pre-empt the sale of musty food but no such steps had been taken so far, sources said.
A coordinated initiative of the LSGIs and food safety personnel was the sole option to plug the loopholes. Mobile food sample testing laboratories too should be commissioned for instant examination of the seized samples.Isolated attempts were unlikely to bring in the desired results and the government would have to take the lead for collective action, they said. 

Wednesday, July 18, 2012

Corporation’s squad a toothless tiger

 Source:http://newindianexpress.com
During the last several months, the City Corporation’s food squad has not carried out a single checking in city hotels. That it is a toothless tiger when it comes to reining in faulty food joints being the main reason.
The death of Sachin Roy Mathew, a hotel management student, in Bangalore allegedly after consuming ‘shawarma’ from Salwa Cafe, a food joint in Vazhuthacaud, naturally points to the limitations the local body faces in ensuring food safety.
Since the start of this year, to be precise after the Food Safety and Standards Regulations-2011 were notified by the Central Government in December 2011, the local body has only a namesake role in checking the sales of stale food sold in eateries. A circular issued by the Office of the Commissioner of Food Safety, Kerala, in June 26, 2012 has asked the Health Officers (HOs) and Health Inspectors (HIs) in local bodies to restrain from conducting food checking in hotels without permission.
Earlier, the City Corporation had three rules to base its squad activities - the Kerala Municipality Acts and Rules (KMAR), Public Health Act and Prevention of Food Adulteration Act. The third one was abolished when the Food Safety and Standards Regulations came into effect.
Before 2005, the Health Officer in a local body was the responsible authority to check food sales. The onus was shifted to the District Food Inspectors after 2005. Later, with the coming of Food Safety and Standards Regulations, a separate agency was mooted for food safety measures. The main argument being that multiple agencies involved in ensuring food safety were diluting the efforts.
Following which, the district officers of the Food Safety Commission were entrusted with the role of carrying out the operations in hotels. However, the functioning of the district machinery is yet to pick up momentum and it has not taken up the responsibilities. “The office of Commissioner of Food Safety was formed just a year ago. Staff shortage and other issues are affecting the day to day working,” said D Sivakumar, chief food safety officer.
The mobile vigilance squad has not begun its routine checking and the authorities do not have a count of the number of hotels working without licence in the city.
With the HOs and HIs also asked to keep away from taking out squads, the meagre power left with the local body is what it gains from the KMAR.
‘’KMAR is a wide Act and not one for food safety, so there are limitations. When a Corporation carries out a checking and seizes food, it is largely a subjective measure  depending mainly on the official who leads the squad. The new regulations focus on sampling. The samples are sent to labs and the result is collected, which makes it more authentic,’’ said Corporation Health Officer D Sreekumar.
Under KMAR, even if the local body succeeds in taking a food joint to the court, the maximum punishment would be a fine not exceeding Rs  2,000. There are no possibilities of an imprisonment. However, under the new rules, the faulty hotel could be asked to pay lakhs of rupees as fine and its owner jailed.  Also, among the licences for food and hotel which used to be issued by the Corporation earlier, the local body has been stripped off the former. It now has the power to grant licence for the shop (it could be hotel, a hardware store or a fancy shop) only and not for food, which is issued by the office of the Commissioner of Food Safety.
The health officials said that whether the hotel at Vazhuthacaud was functioning with a licence would be checked and action taken.
Five restaurants closed down
T’Puram: Food Safety officials on Tuesday closed down five restaurants in the city citing unhygienic conditions. Chief Food Safety Inspector D Sivakumar said that the restaurants, Devi, Meena and Lakshmi, near the General Hospital, and two smaller eateries on the Chalakuzhi lane near the Thiruvananthapuram Medical College, were shut following inspections.
‘’We inspected 15 restaurants across the city, and many were found to be functioning in unhygienic conditions,’’ Sivakumar said. More inspections are expected in the days ahead.

ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമായി നടപ്പാക്കും: മന്ത്രി വി.എസ്.ശിവകുമാര്‍

തിരുവനന്തപുരം:  ഭക്ഷ്യസുരക്ഷാനിയമം (ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട്) സംസ്ഥാനത്ത് കര്‍ശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അറിയിച്ചു.
 ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യ അസംസ്‌കൃത വസ്തുക്കളുടെ വിതരണക്കാര്‍ മുതലായ സ്ഥാപനങ്ങള്‍ പാലിക്കേണ്ട ഈ നിയമം 2011 ആഗസ്റ്റ് അഞ്ച് മുതല്‍ക്കാണ് ഇന്ത്യയിലൊട്ടാകെ പ്രാബല്യത്തിലായത്.  സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറില്‍ നിന്നും ലൈസന്‍സ് കരസ്ഥമാക്കി, നിയമത്തിലെ മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കുവാന്‍ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ട്.  ആ ഉത്തരവാദിത്തം നിറവേറ്റാത്ത ബന്ധപ്പെട്ട ഒരു സ്ഥാപനത്തെയും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല.
 
ശക്തമായ ഈ നിയമം സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി 2011 ആഗസ്റ്റ് അഞ്ച് മുതല്‍ സംസ്ഥാനത്ത് മൂവായിരത്തിലധികം ബോധവല്‍ക്കരണ ക്ലാസ്സുകളാണ് സംഘടിപ്പിച്ചത്.  റെയിഡുകള്‍ ശക്താമാക്കുകയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള നൂറ് കണക്കിന് സ്ഥാപനങ്ങള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു.  ആ നോട്ടീസുകളില്‍ നിഷ്‌ക്കര്‍ഷിക്കുന്ന പ്രകാരം നില മെച്ചപ്പെടുത്താത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുക തന്നെ ചെയ്യും.  മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാലേ, തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുകയുള്ളൂ.  പുതിയ നിയമം ആയതുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം, നിയമം നടപ്പാക്കുന്നതിനൊപ്പം ബോധവല്‍ക്കരണം ഊര്‍ജ്ജിതപ്പെടുത്തിയത്.  പല സ്ഥാപനങ്ങള്‍ക്കുനേരെയും പരിശോധനകളില്‍ നടപടിയെടുക്കാതെ ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയത്.
 
തിരുവനന്തപുരത്തെ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയമം കര്‍ക്കശമായി നടപ്പിലാക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കും.  ഭക്ഷ്യവിഷബാധ സംബന്ധിച്ച്, തെളിവുകള്‍ ശേഖരിക്കുന്നതിനായി ഭക്ഷ്യസുരക്ഷാ ഉന്നത ഉദ്യോഗസ്ഥര്‍ ബാംഗ്ലൂരിലേക്ക് പോയിരിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി, ഫുഡ് സേഫ്ടി ഉദ്യോഗസ്ഥര്‍, സംസ്ഥാനത്ത് റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.  ചൊവ്വാഴ്ച 211 ഹോട്ടലുകള്‍ പരിശോധിച്ചു.  ഇതില്‍ ഏഴ് ഹോട്ടലുകള്‍ അടച്ചുപൂട്ടി.  111 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കി.  തിരുവനന്തപുരത്തെ ആറ് ഹോട്ടലുകളും കൊല്ലത്തെ ഒരു ഹോട്ടലുമാണ് അടച്ചുപൂട്ടിയത്.  ബുധനാഴ്ച വൈകുന്നേരം വരെ 60 ഹോട്ടലുകളില്‍ പരിശോധന നടത്തി.  എറണാകുളത്ത് രണ്ട്, പത്തനംതിട്ടയില്‍ ഒന്ന് തൃശ്ശൂര്‍ ഒന്ന് എന്നിങ്ങനെ അഞ്ച് ഹോട്ടലുകള്‍ അടച്ചുപൂട്ടി.  39 ഹോട്ടലുകള്‍ക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്.  റെയിഡുകള്‍ ശക്തമാക്കിയിട്ടുണ്ട്.
 
ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം ഭക്ഷണശാലകളില്‍നിന്നും ഭക്ഷണം കഴിക്കുന്നവര്‍ക്ക് ഭക്ഷ്യവിഷബാധമൂലം ശാരീരിക വിഷമതകളുണ്ടായാല്‍ നഷ്ടപരിഹാരത്തിനര്‍ഹതയുണ്ട്.  മാരകമല്ലാത്ത ശാരീരികക്ഷതങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വരെയും, മാരകമായവയ്ക്ക് മൂന്ന് ലക്ഷം രൂപ വരെയുമാണ് നഷ്ടപരിഹാരം ലഭിക്കുക.  മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയും സ്ഥാപനമുടമ നഷ്ടപരിഹാരം നല്‍കണം.  കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാന്‍ ഹോട്ടല്‍ ബില്‍ പ്രധാന തെളിവായതിനാല്‍ അത് ചോദിച്ചുവാങ്ങാന്‍ ഉപഭോക്താക്കള്‍ മറക്കരുതെന്ന് മന്ത്രി ഉദ്‌ബോധിപ്പിച്ചു.  ഭക്ഷ്യവിഷബാധ ഉണ്ടായാല്‍ വിവിധ ജില്ലാ ഫുഡ് സേഫ്റ്റി ഓഫീസര്‍മാരെ 1800 425 1125 എന്ന ടോള്‍ ഫീ നമ്പറില്‍ ബന്ധപ്പെടണമെന്നും അദ്ദേഹം അറിയിച്ചു.  വാര്‍ത്തസമ്മേളനത്തില്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബിജു പ്രഭാകര്‍ പങ്കെടുത്തു.

Shawarma at joints yummy not

The death of hotel management graduate Sachin Roy Mathew in Bengaluru on Monday, after taking food from a city joint here, throws up searing questions over the quality of food sold at eateries and systemic deficiencies that aid rampant violation of food safety norms in Kerala. The Centre has given time till August 4 to officials to brief owners of shops, restaurants and hotels on stringent provisions of the Food Safety and Standards Act. But the Act has been set in motion already. Under the Act, it is mandatory for the-more-than 5 lakh-odd shops, including hotels and restaurants, to obtain license after furnishing their establishment details. However, most shops have not obtained the license on the pretext that the grace period goes up to August.
Official sources said the business of licensing under the previous Food Adulteration Act used to be sham. Local bodies used to issue licences, based official routine inspections. The system is being overhauled. Apart from fielding food safety commissioners in the state, zones and districts, the Government has appointed 14 district food safety officers and 96 food inspectors. But there is still a shortage of 100 food inspectors.
Officials point out that violations could be checked effectively only by the strict enforcement of the Act. Under the new law, proprietors of unlicensed hotels or restaurants are liable to pay Rs 1 lakh fine or face jail up to six months. Even for offences like selling substandard goods, eatables (not injurious to health), the shop owner is liable to pay a fine of Rs 5 lakh. Those selling food that causes minor injury are liable to 3 years imprisonment and major injury up to 7 years imprisonment. In the case of death, the violator is liable for a lifer.
But a major handicap has been the shortage of analytical labs for testing food samples. There are only three such labs though authorities promise new ones in each district soon. For now, there's nothing much happening on the ground that suggests strict enforcement of law. But authorities have claimed the opposite, saying screws have been tightened despite the grace period till August.
Confirmation only after getting reports from Bengaluru
A food safety vigilance squad left for Bengaluru on Tuesday to collect more details regarding the death of Sachin Roy Mathew. The Commissioner of Food Safety is yet to confirm that the death was caused by food poisoning. "We’ll confirm only after getting details from Bengaluru," the Joint Food Safety Commissioner, Mr K Anil Kumar, said. “We’re trying to find out if Sachin disclosed anything about the food or the shop to anyone after his condition deteriorated,” he said. A food safety vigilance squad visited Sachin's family in Mavelikara on Tuesday. When asked about food samples, Mr Kumar said the complaint was received two days after the incident, making it difficult to get samples. “We’ve sought the pathology report from the hospital where other victims were treated”, he said. All other persons down with food poisoning have been discharged from hospitals. “They (the hotel) had not taken the license from the designated food safety officer and they’ve not produced the license from the corporation”, said Mr Kumar.

ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍: പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകളില്‍ പരിശോധന കര്‍ശനമാക്കിക്കൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവായി. ഇതനുസരിച്ച് ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ അതത് ജില്ലകളില്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ച് പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് സംസ്ഥാനതലത്തില്‍ 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരിശോധനയില്‍ ലൈസന്‍സ് / രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരപദാര്‍ഥങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ഫൈന്‍ അടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കും. ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന പൊതുജനങ്ങള്‍ ബില്‍ ചോദിച്ചു വാങ്ങി സൂക്ഷിക്കേണ്ടതാണ്. ബില്‍ നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണെന്നും സംസ്ഥാന ഫുഡ് സേഫ്ടി കമ്മീഷണര്‍ അറിയിച്ചു.

Tuesday, July 17, 2012

ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം : ഹോട്ടല്‍ ഉടമക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിച്ചിരുന്ന
സാല്‍വ കഫേ ഹോട്ടലിന്റെ ഉടമ അബ്ദുല്‍ ഖാദറിനെതിരെ കേസെടുത്തു. ഉടമക്കെതിരെയാണ്  ജീവപര്യന്തം ശിക്ഷവരെ ലഭിക്കാന്‍ കുറ്റംചുമത്തി കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.  ഇതനുസരിച്ച് ഇയാള്‍ക്കെതിരെ പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണ് കേസെടുക്കുക. തടവ് ശിക്ഷക്ക് പുറമെ അഞ്ച് ലക്ഷം രൂപവരെ പിഴയൊടുക്കണ്ടതായും വരുന്ന വകുപ്പനുസരിച്ചാണ് കേസ് ചാര്‍ജ് ചെയ്യുക.
 
പ്രാഥമിക അന്വേഷണത്തിന് ശേഷം കൂടുതല്‍ വകുപ്പുകള്‍ കൂടി ഉള്‍പെടുത്തി കേസെടുക്കും. 2011ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ 65-ാം വകുപ്പനുസരിച്ചാണ് ഇപ്പോള്‍ കേസെടുത്തിട്ടുള്ളത്. ഈ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് നിരവധി പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായെന്നും ഇവരില്‍ പലരെയും ഹോട്ടലുടമ ചികിത്സാ ചെലവ് നല്‍കി അനുനയിപ്പിച്ചെന്നും തന്റെ അന്വേഷണത്തില്‍ തെളിഞ്ഞതായി ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ബിജു പ്രഭാകര്‍ അറിയിച്ചു. സംസ്ഥാനത്ത് വ്യാപകമായി ജില്ലാ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ ടീം രൂപികരിച്ച് പരിശോധന നടത്താനും പരീശോധനയില്‍ ലൈസന്‍സും രജീസ്റ്ററേഷനുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
 
ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിക്കുമ്പോള്‍ ലഭിക്കുന്ന ബില്ല് പൊതുജനങ്ങള്‍ സുക്ഷിച്ച് വയ്ക്കാനും. എതൊങ്കിലും ഹോട്ടലുകള്‍ക്കെതിരെ ജനങ്ങള്‍ക്കുള്ള പരാതി 1800 425 1125 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിക്കാവുന്നതുമാണെന്ന് ഫുഡ് സേഫ്റ്റി കമ്മീഷ്ണര്‍ പത്ര പ്രസ്താവനയില്‍ അറിയിച്ചു. ഇന്നലെ തലസ്ഥാനത്തെ ഹോട്ടലുകളില്‍ കോര്‍പറേഷനും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. മെഡിക്കല്‍കോളേജിനും ജനറല്‍ ആശൂപത്രിക്കും സമീപം പ്രവര്‍ത്തിക്കുന്ന 13നോളം ഹോട്ടലുകളിലാണ് ഇവര്‍ പരീശോധന നടത്തിയത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് സമീപം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ഹോട്ടലുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടുകയും സംഘം നിര്‍ദ്ദേശം നല്‍കി. ആറുമാസത്തിനുള്ളില്‍ ഹോട്ടല്‍ നവീകരണ പ്രവര്‍ത്തനം നടത്താനും നിര്‍ദ്ദേശം നല്‍കിട്ടുണ്ട്. നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.
 
ഇക്കഴിഞ്ഞ പത്തിനാണ് വഴുതക്കാട് സാല്‍വ കഫേ എന്ന ഹോട്ടലില്‍ നിന്നും ഷവര്‍മ കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് ഹരിപ്പാട് സ്വദേശി സച്ചിന്‍ മാത്യു റോയി (21) അവശ നിലയിലാകുകയും മരിക്കുകയും ചെയ്തത്. ബാംഗ്ലൂരില്‍ ജോലിക്ക് പോകുകയായിരുന്ന സച്ചിന്‍ ഇവിടെ നിന്ന് ഷവര്‍മ കഴിച്ച ശേഷം ബസിലാണ് യാത്ര തിരിച്ചത്. ബാംഗ്ലൂരിലെത്തിയ സച്ചിന്‍ അവശനിലയിലായതിനെ തുടര്‍ന്ന് വിവരം വിദേശത്തുളള മാതാപിതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു. ആസ്പത്രിയില്‍ പോകാതിരുന്ന സച്ചിനെ പിന്നീട് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
 
അന്നു തന്നെ ഇതേ ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച ചലച്ചിത്രതാരം ഷോബി തിലകനും കുടുംബവും ആസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. ഷോബി തിലകനാണ് ഫുഡ്‌സേഫ്റ്റി കമ്മീഷണര്‍ക്ക് ആദ്യം പരാതി നല്‍കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷോബിയും കുടുംബവും ആസ്പത്രിയിലായത്. ഇദ്ദേഹത്തിന്റെ പരാതി നിലനില്‍ക്കേയാണ് ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിഞ്ഞ് ഒരാള്‍ മരിക്കുക കൂടി ചെയ്തിരിക്കുന്നത്. തിരുവനന്തപുരം വിമണ്‍സ് കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഈ ഹോട്ടലില്‍ നിന്ന് പ്രതിദിനം നൂറുകണക്കിനാളുകളാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ നവംബര്‍ 19ന് തലസ്ഥാനത്തെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പും കോര്‍പറേഷന്‍ അധികൃതരും നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കണ്ടെടുത്തിരുന്നു. ഇക്കൂട്ടത്തില്‍ സാല്‍വ കഫേയും ഉള്‍പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇന്നലെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഹോട്ടലിന്റെ ഒരു ഭാഗം അടിച്ചുതകര്‍ത്തു.

Kerala eateries raided after food poisoning death

Thiruvananthapuram, July 17 (IANS) Kerala authorities have begun extensive raids across the state after reports that a youth died of suspected food poisoning and a few others fell ill after they consumed a 'shawarma' (meat rolls in paratha) from a restaurant in the capital city. On July 10, 21-year-old Sachin Mathew, a hotel management graduate, before boarding his bus to Bangalore bought three 'shawarmas' from the restaurant located close to the Congress party headquarters here. En route to Bangalore that night, he rang up his mother and said he is unwell. From the next day on there was no contact with the parents, and on July 14 they got a call from a hotel in Bangalore where he stayed, that their son had passed away. The incident led to huge uproar in the state against the health authorities, who now have swung into action and are conducting raids on restaurants across the state to check the quality of food sold in the market. They have sealed three eateries in the capital. Incidentally, the same day son of thespian actor Thilakan and his family also had 'shawarmas' from the same restaurant and they too fell ill and had to be admitted to hospital. A day later the health authorities sealed the hotel. On the suggestion of food safety commissioner, police have registered a complaint against the owner of the restaurant.Though samples of food from the restaurant have not been taken, the authorities are awaiting the medical reports on those who consumed this food item and were hospitalised. Incidentally, the police swung into action only after the death of Sachin. The youth wing of the Communist Party of India-Marxist Tuesday took out a protest march here shouting slogans against the health authorities for not doing their duty, Following this, concerned authorities have started searches at eateries not only in the city but also across the state. 

One dies of food poisoning; stale food racket busted

HIRUVANANTHAPURAM: The food poisoning episode that had led to the closure of two leading restaurants in the city claimed its first victim. Sachin Roy Mathew (21) a hotel management student, died in Bangalore as a result of food poisoning. Sachin, who is a native of Veeyapuram near Haripad, was staying in a hotel room near Kalasipayalam following severe fever and vomiting since July 11. It is learnt that he breathed his last two days ago and the relatives identified the body on Monday. Sachin is the son of Roy Mathew and Sucy Roy of Attumalil Velpadam house. His body was taken to Haripad on Monday night. According to Sachin's relatives, he bought shawarma from Salwa Cafe, Vazhuthacaud, on July 10 evening and boarded a bus to Bangalore. On the way, he ate the shawarma. He telephoned his home and told that he was unwell that night itself. The incident would provide the food safety commissionerate an opportunity to reign in the unhygienic food joints in the state. The food safety commissioner who has registered the first case in Kerala under the Food Safety Act against a shawarma joint in the city for selling stale food can now evoke stringent clauses in the act as it has claimed a life. It was following the incident of about 20 customers who had food from the Salva Cafe near Vazhuthacadu were hospitalized due to food poisoning on July 10. The food safety commissionerate, which was notified about this on July 12, conducted an inspection and shut down the joint immediately. Its sister concern, Salwa Dine at Vellayamablam, was also ordered to shut down. Food safety commissioner Biju Prabhakar told TOI that investigations revealed the presence of a racket which involves in the collection and recycling of stale food. "The modus operandi is simple. The racket contacts the restaurants engaged in the sale of shawarma and collect the left over. After refrigerating it they mix it with fresh meat. A customer who orders the dish receives a part of the stale meat which could cause food poisoning. The culprits have been identified and stringent action would be taken. That could include imprisonment and fine up to Rs 10 lakh," said Prabhakar. While pointing out that it was the first case registered under the Act, the commissioner emphasized that Kerala would be cleansed of all such irregularities in the next three months.

Monday, July 16, 2012

Improper labelling, misbranding of food products; new task for regulators

Even as the deadline for food business operators (FBOs) to obtain licences and registrations under the FSS Act, 2006, - August 5, 2012 - is fast approaching, the state Food & Drugs Administration and Food & Drugs Control Administration (FDAs and FDCAs) have another key issue to deal with - labelling practices.
The regulatory officials have to deal with two types of offenders in this area. The first category is the unbranded sector which does not conform to the labelling rules laid down in the Act and the other is a part of a sector engaged in mass production of 'branded' edibles with vague labels. To be precise, the latter can be called as companies manufacturing 'misbranded' products.
Expertspeak
The unbranded food sector is highly scattered and that is perhaps the reason why it is difficult for the FDA and FDCA to track the violators, a professor of nutrition told FnB News.
Manisha Parelkar, associate professor, food science and nutrition, S P N Doshi Women's College, Mumbai, said, "The unbranded players face one major challenge - they cannot avail the services of a labelling consultant. Moreover, they lack the technical expertise their counterparts in the organised sector have, and would not be able to spend as much as them."
Speculating about the role of the regulatory body, she said, "It is a broad-based role, and isn't limited to merely framing policy and making decisions, but also includes activities such as appointing the scientific committee that will review and approve the rules."
"FSSAI currently seems to be in a state of flux and is streamlining itself to undertake its activities better. There are not enough people to make sure the branded sector is adhering to the rules and regulation, so their main focus is working in tandem with the existing players in this sector. Once the systems and core guidelines are in place, the unbranded sector will not have any grievances," Parelkar said.
Nutritional information complex
Parelkar welcomed the stipulation in the Food Safety and Standards Act that says, "All food packs should contain the nutritional information in it."
However, she added that since it is numeric information - for instance, an edible has X number of kilocalories, and its protein, carbohydrate, vitamin, mineral and fat content are Y, Z, A, B and C respectively - only a handful of people from outside the industry understand it.
"The background information about a product should be mentioned clearly on the pack, and there should be more non-numeric information. But in a nutshell, we can say that unbranded products need to become compliant with the requirements of CODEX and the Food Safety and Standards Act, 2006," she said.
Ajit Mota, proprietor, Mota Chips, said, "There are many home-based industries that make namkeen in Dharavi and Ghatkopar. They sell misbranded products and often deceive the customer into buying a product whose ingredients are sub-standard. They are not bound by various kinds of tax obligations. Restaurants actually prefer to purchase these because they are cheaper." 

Get registered or get jailed: Health dept to eateries

All eateries and hotels, including pushcarts engaged in selling food items across the state, have to register with the health department before August 4 to avoid penalty. The registration is mandatory under the Food Safety and Standards Act 2006. If they fail to comply, they will face a six-month jail term besides a penalty that may be extended up to Rs5 lakh. “We will initiate penal action against those who fail to register themselves or avail of a licence from us,’’ said Anjum Parveez, commissioner, health, family welfare and Ayush services.
According to Parveez, 7,500 hotels, eateries and others engaged in selling food have registered with the health department till June 30. However, there is no awareness on registration among the people who sell food on the roadside. Many of them find it difficult to visit the health department office. “I am not aware of the law. No one told me to register my name with the department of health,’’ said K Shanmugam, who maintains a small hotel at Ulsoor. The owners of hotels and eateries have to come to the Public Health Institute on Seshadri Road to submit the application for registration or to avail of licence. “We are sincerely considering the option of utilising the services of BangaloreOne centres in the city, but a final decision is yet to be taken,’’ Parveez said. The health department plans a soft launch of the service that enables the people engaged in hospitality business to register their names online. “We are in talks with the National Institute of Smart Government of Hyderabad to introduce the service on a pilot basis in Mysore and Tumkur districts. Based on its success, we will extend it to other districts,’’ he said. The Food Safety and Standards Act, 2006, makes it compulsory for those who had got the licence earlier to apply for it again. Eateries or hotels whose turnover is less than Rs12 lakh need not apply, but they have to get registered nevertheless.Licence is a must for those whose turnover is more than Rs12 lakh per year.
Shortage of staff
Though the health department has made registration of hotels and eateries across the state compulsory, there is acute shortage of food safety officers. There are about 80 officers against the actual requirement of 258. Bangalore City requires 48 officers, but there are only five. The city needs four officers to monitor a food safety officer, but as of now there is only one. “The shortage of staff is a cause of concern. The authorities have not taken measures to fill up vacancies for the last few years,’’ said a food safety officer. However, Parveez is confident of overcoming this problem. “We have already discussed with the finance department to make arrangements for the recruitment of 175 food safety officers shortly,’’ he said.